Home » ന്യൂസ് & വ്യൂസ് » ദിലീപിനെ 14 ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തു. നടിയെ ആക്രമിക്കാൻ നൽകിയത് ഒന്നരക്കോടിയുടെ കൊട്ടേഷൻ

ദിലീപിനെ 14 ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തു. നടിയെ ആക്രമിക്കാൻ നൽകിയത് ഒന്നരക്കോടിയുടെ കൊട്ടേഷൻ

നടിയെ ആക്രമിക്കാന്‍ ദിലീപ് പള്‍സര്‍ സുനിക്ക് ക്വട്ടേഷന്‍ നല്‍കിയത് നേരിട്ടെന്ന് പൊലീസ്. ഒന്നര കോടി രൂപയ്ക്കാണ് ക്വട്ടേഷന്‍ നല്‍കിയത്. നടിയുടെ മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് ആവശ്യപ്പെട്ടത്. നടിയുടെ മുഖവും വിവാഹമോതിരവും ദൃശ്യങ്ങളില്‍ ആവശ്യപ്പെട്ടു. ക്വട്ടേഷനുമായി ബന്ധപ്പെട്ട് പള്‍സര്‍ സുനിയുമായി ദിലീപ് സംസാരിച്ചത് ദിലീപിന്റെ ബിഎംഡബ്ല്യൂ കാറിലും കൊച്ചിയിലെ ആഢംബര ഹോട്ടലിലും വെച്ചാണ്. ഫോണ്‍ രേഖകളാണ് നിര്‍ണായക തെളിവുകളായത്. ദിലീപും സുനിയും തമ്മിലുള്ള ഉറ്റബന്ധം തെളിയിക്കുന്ന ചിത്രങ്ങളും പൊലീസിന് ലഭിച്ചു.

നിഷേധിക്കാനാകാത്ത 19 തെളിവുകളാണ് ദിലീപിനെ അറസ്റ്റ് ചെയ്യാൻ പൊലീസിന് ലഭിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്. ഗൂഢാലോചന ഉൾപ്പടെയുള്ള കുറ്റങ്ങൾ തെളിയിക്കാനുതകുന്ന കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഇപ്പോൾ 11–ാം പ്രതിയായ ദിലീപ് അധിക കുറ്റപത്രം സമർപ്പിക്കുമ്പോൾ രണ്ടാം പ്രതിയാകും. നടിയെ ആക്രമിച്ച പൾസർ സുനിയാണ് (സുനിൽകുമാർ) ഒന്നാം പ്രതി.

പൾസർ സുനിക്ക് ആദ്യം രണ്ടു ലക്ഷം രൂപ നൽകിയത് ദിലീപിന്റെ ഉറ്റബന്ധുവാണെന്നു പൊലീസ് കണ്ടെത്തി. ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യ മാധവന്റെ സ്ഥാപനത്തിലെ സിസിടിവി ദൃശ്യങ്ങളും തെളിവായി. സുനിയുടെ സന്ദർശനത്തിന്റെ ദൃശ്യങ്ങളാണിതെന്നാണു സൂചന. ക്വട്ടേഷൻ നൽകുന്നതു കേട്ടെന്ന സാക്ഷിമൊഴിയും ദിലീപിനെതിരായ തെളിവായി.

ദിലീപിനെതിരെ കൂട്ടമാനഭംഗം ഉള്‍പ്പെടെയുള്ള കുറ്റങ്ങൾ പൊലീസ് ചുമത്തും‍. ഗൂഢാലോചനക്കുറ്റം തെളിഞ്ഞതിനാല്‍ മറ്റു കുറ്റകൃത്യങ്ങളിലും തുല്യപങ്കാളിത്തം തെളിയിക്കാൻ പൊലീസിനു കഴിയും. എന്നാൽ ഇവ ഏതൊക്കെയെന്ന് വെളിപ്പെടുത്താനാവില്ല എന്നാണ് ഇന്നലെ ഡിജിപി ലോക്നാഥ് ബഹ്റ വ്യക്തമാക്കിയത്. അന്വേഷണത്തിനു അതിരു നിർണയിച്ചിട്ടില്ലെന്നും ഇന്നലെ ഡിജിപി മാധ്യമങ്ങൾക്കു മുന്നിൽ വ്യക്തമാക്കിയിരുന്നു.

Leave a Reply