Home » ന്യൂസ് & വ്യൂസ് » ദിലീപിനെ ‘അമ്മ’യില്‍ നിന്നും പുറത്താക്കി: സംഘടന നടിക്കൊപ്പമെന്ന് മമ്മൂട്ടി

ദിലീപിനെ ‘അമ്മ’യില്‍ നിന്നും പുറത്താക്കി: സംഘടന നടിക്കൊപ്പമെന്ന് മമ്മൂട്ടി

നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെ താരസംഘടനയായ ‘അമ്മ’യുടെ പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കി.ദിലീപിന്റെ പ്രഥാമികാംഗത്വം റദ്ദാക്കാനുള്ള തീരുമാനം അമ്മ എക്സിക്യൂട്ടിവ് യോഗമാണ് എടുത്തത്. അമ്മയുടെ ട്രഷറർ സ്ഥാനമാണ് ദിലീപ് വഹിച്ചിരുന്നത്. കൊച്ചിയില്‍ നടൻ മമ്മൂട്ടിയുടെ വീട്ടിലായിരുന്നു ‘അമ്മ’ എക്സിക്യൂട്ടിവ് യോഗം ചേർന്നത്. അമ്മ സംഘടന നടിക്കൊപ്പമെന്ന് മമ്മൂട്ടി വ്യക്തമാക്കി. യോഗത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു മമ്മൂട്ടി. കഴിഞ്ഞ പൊതുയോഗങ്ങളില്‍ സംഭവിച്ച കാര്യങ്ങളില്‍ മമ്മൂട്ടി ഖേദം പ്രകടിപ്പിച്ചു. യാദൃശ്ചികമായി നടന്ന സംഭവങ്ങളില്‍ ഖേദിക്കുന്നെന്ന് അദ്ദേഹം പറഞ്ഞു.

പൃഥ്വിരാജ്, ആസിഫ് അലി എന്നീ യുവതാരങ്ങളുടെ കടുത്ത സമ്മർദ്ദത്തെ തുടർന്നായിരുന്നു ദിലീപിനെ പുറത്താക്കാൻ തീരുമാനമെടുത്തത്. അമ്മയുടെ ഭരണഘടന പ്രകാരം ദിലീപിനെ പെട്ടെന്നു പുറത്താക്കാൻ കഴിയില്ലെന്നു ചില മുതിർന്ന താരങ്ങൾ നിലപാടെടുത്തപ്പോൾ, ആദ്യം പുറത്താക്കൽ, പിന്നീട് ഭരണഘടന നോക്കാം എന്ന നിലപാടാണു യുവതാരങ്ങൾ സ്വീകരിച്ചത്. ഇല്ലെങ്കിൽ കാര്യങ്ങൾ മാധ്യമങ്ങളോടു വെളിപ്പെടുത്തേണ്ടിവരുമെന്നും ഇവർ മുന്നറിയിപ്പു നൽകി. ഇതേത്തുടർന്നാണു ദിലീപിന്റെ പ്രഥാമികാംഗത്വം റദ്ദാക്കാൻ അമ്മ യോഗം തീരുമാനിച്ചത്.

Leave a Reply