കോഴിക്കോട് സ്കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച അധ്യാപകനെതിരെ കേസ്. എല്‍പി സ്കൂള്‍ അധ്യാപകനെതിരെയാണ് കേസ്. പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. പത്തോളം വിദ്യാര്‍ത്ഥികളെ അധ്യാപകന് പീഡിപ്പിച്ചതായി രക്ഷിതാക്കള്‍ പരാതിപ്പെട്ടിരുന്നു. സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ ഒപ്പിട്ട പരാതി ചൈല്‍ഡ് ലൈന്‍ അധികൃതര്‍ക്ക് ലഭിച്ചിട്ടുണ്ട്. ഒന്നര വര്‍ഷമായി അധ്യാപകന് പീഡിപ്പിക്കുകയാണെന്നും പരാതിയില്‍ പറയുന്നു.
