സ്കൂള്‍ വിദ്യാര്‍ഥിനികളെ പീഡിപ്പിച്ചതിന് അറസ്റ്റിലായ അധ്യാപകന് സസ്പെന്ഷന്. കാരശേരി സ്വദേശി ജനാര്‍ദ്ദനനെയാണ് കോഴിക്കോട് ഡിഡിഇ സസ്പെന്‍ഡ് ചെയ്തത്. നേരത്തെ ജോലി ചെയ്തിരുന്ന സ്കൂളുകളിലും അധ്യാപകനെതിരെ പരാതി ഉയര്‍ന്നിരുന്നു. ഒന്നരവര്‍ഷമായി പീഡനം തുടരുകയായിരുന്നു. കുട്ടികളുടെ പരാതിയെത്തുടര്‍ന്ന് പലതവണ രക്ഷിതാക്കള്‍ അധ്യാപകനു മുന്നറിയിപ്പ് നല്കി. എന്നാല്‍ അധ്യാപകന് വൈകൃതത്തില്നിന്നു പിന്മാറിയില്ല. പീഡനം പേടിച്ച് പല കുട്ടികളും സ്കൂളിലെത്താതായി. ഇതേത്തുടര്‍ന്ന് ബന്ധുക്കള്‍ ചൈല്‍ഡ് ലൈന്‍ അധികൃതരെ സമീപിച്ചു. അന്വേഷണത്തില്‍ കുട്ടികളുടെ പരാതിയില്‍ കഴമ്പുണ്ടെന്ന് വ്യക്തമായി. ചൈല്‍ഡ് ലൈന്‍ അധികൃതര്‍ നല്കിയ പരാതിയിലാണ് അധ്യാപകനെതിരെ മാവൂര്‍ പൊലീസ് കേസെടുത്തത്.
സ്കൂളിലെ വിനോദയാത്രയ്ക്കിടയിലും അവധി ദിവസങ്ങളിലുമാണ് അധ്യാപകന് കുട്ടികളെ ചൂഷണം ചെയ്തിരുന്നത്. ആണ്‍കുട്ടികളെ ക്രൂരമായി മര്‍ദിച്ചിരുന്നതായും പരാതിയുണ്ട്.