നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്ന നടന് ദിലീപിനായി സാമൂഹിക മാധ്യമങ്ങളില്‍ അടക്കം പ്രചരണം നടത്തുന്ന പബ്ലിക്ക് റിലേഷന്‍ സ്ഥാപനത്തിനെതിരെ പൊലീസ് നടപടി ഉണ്ടായേക്കും. ഇത് സംബന്ധിച്ച നിയമോപദേശം പൊലീസ് തേടിയതായാണ് സൂചന. പൊലീസിന്റെ സൈബര്‍ ഡോം വിഭാഗം തെളിവുകള്‍ ശേഖരിച്ച് തുടങ്ങി. കേരളത്തില്‍ ആദ്യമായിട്ടാണ് കേസ് അന്വേഷണം നടന്നുകൊണ്ടിരിക്കെ ക്രിമിനല്‍ കേസിലെ പ്രതിക്ക് അനുകൂലമായ തരംഗം ഉണ്ടാക്കാന്‍ സാമൂഹികമാധ്യമങ്ങളെ ഉപയോഗിക്കുന്നത്.
തെരഞ്ഞെടുപ്പുകളില്‍ ബിജെപിയുടെ പ്രചാരണചുമതല വഹിക്കുന്ന പിആര്‍ ഏജന്‍സിയാണ് ദിലീപിനായി സൈബര്‍ ക്വട്ടേഷന്‍ ഏറ്റെടുത്തതെന്നാണ് അറിയുന്നത്. കൊച്ചി ആസ്ഥാനമായ ഈ ഏജന്‍സിയെ ലക്ഷങ്ങള്‍ കൊടുത്താണ് ഏര്‍പ്പാടാക്കിയതെന്നാണ് വിവരം. കേസ് അന്വേഷണം മുന്നോട്ട് പോകുന്നതിനിടെ അന്വേഷണോദ്യഗസ്ഥരെ അപകീര്‍ത്തിപ്പെടുത്തുന്നത് അന്വേഷണം തടസപ്പെടുത്തുന്നതിന് തുല്യമാണ്. അതിനാല്‍ പിആര്‍ സ്ഥാപനത്തിനെതിരെ കേസ് എടുക്കാമെന്നാണ് പൊലീസിന് ലഭിച്ച നിര്‍ദേശമെന്നും അറിയുന്നു.
മാധ്യമങ്ങളില്‍ ദിലീപിന് അനുകൂലമായി അഭിപ്രായം പറയാനായി അറിയപ്പെടുന്ന പലര്‍ക്കും പണം വാഗ്ദാനം ചെയ്തതായും അന്വേഷണസംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. രണ്ടുദിവസം കൊണ്ടാണ് സാമൂഹിക മാധ്യമങ്ങളില്‍ ദിലീപ് അനുകൂല പോസ്റ്റുകളും പൊലീസിനെയും മാധ്യമങ്ങളെയും അപഹസിക്കുന്ന ട്രോളുകളും കൊണ്ട് നിറഞ്ഞത്. പത്തിലേറെ ഓണ്‍ലൈന്‍ പത്രങ്ങളും ദിലീപ് അനുകൂല വാര്‍ത്തകളുമായി സൈബര്‍ ലോകത്ത് സജീവമായി
