മിഠായിത്തെരുവ് നവീകരണം ഓണത്തിനു മുന്‍പ് പൂര്‍ത്തിയാക്കുമെന്നു കലക്ടര്‍ യു.വി. ജോസ്. മിഠായിത്തെരുവു സന്ദര്‍ശിച്ച് ജോലികള്‍ വിലയിരുത്തുകയായിരുന്നു അദ്ദേഹം.നവീകരിച്ച മിഠായിത്തെരുവിന്റെ ഉദ്ഘാടനവും ഓണാഘോഷത്തിനൊപ്പം നടത്താനാകുമെന്നാണു പ്രതീക്ഷ.ഇതുമായി ബന്ധപ്പെട്ട് മന്ത്രിമാരുമായി സംസാരിച്ചിട്ടുണ്ട്. മഴ തടസ്സം സൃഷ്ടിക്കുന്നുണ്ടെങ്കിലും പണികള്‍ മികച്ച രീതിയില്‍ പുരോഗമിക്കുന്നുണ്ടെന്നും കലക്ടര്‍ അറിയിച്ചു.
