Home » നമ്മുടെ കോഴിക്കോട് » സാംസ്കാരിക ഇടങ്ങളിൽ മതിലുകൾ വേണ്ട കോഴിക്കോട്ടെ സാംസ്‌കാരിക പ്രവർത്തകരുടെ കൂട്ടായ്‌മ

സാംസ്കാരിക ഇടങ്ങളിൽ മതിലുകൾ വേണ്ട കോഴിക്കോട്ടെ സാംസ്‌കാരിക പ്രവർത്തകരുടെ കൂട്ടായ്‌മ

കോഴിക്കോട് : ആർട് ഗാലറിക്കും ടൗൺ ഹാളിനുമിടയിൽ മതിൽ കെട്ടി വേർതിരിക്കുന്നതിനെതിരെ കോഴിക്കോട്ടെ സാംസ്കാരിക പ്രവർത്തകരുടെ കൂട്ടായ്‌മ പ്രതിഷേധിച്ചു. സാംസ്കാരിക പ്രവർത്തകനും നാടകപ്രവർത്തകനുമായ സന്തോഷ് പാലക്കട അധ്യക്ഷത വഹിച്ച ചടങ്ങിൽ ചലച്ചിത്ര പ്രവർത്തകനായ അനിൽകുമാർ തിരുവോത്ത് ഉത്‌ഘാടനം നിർവഹിച്ചു സി എം കേശവൻ , സുനിൽ അശോകപുരം , ഗിരീഷ് പി സി പാലം ഇ സി സതീശൻ സജിൽ താമരശ്ശേരി ഓ പി രവീന്ദ്രൻ സാലി തുടങ്ങിയവർ സംസാരിച്ചു കരുണാകരൻ പറമ്പിൽ സ്വാഗതം പറഞ്ഞു. ആർട് ഗാലറിയിൽ മതിൽ കെട്ടുന്നതിനെതിരെ സാംസ്‌കാരിക പ്രവർത്തകർ കോർപറേഷൻ അധികാരികളുമായി നടത്തിയ ചർച്ചയിൽ പറഞ്ഞ കാര്യങ്ങൾ ലംഘിച്ചാണ് വീണ്ടും മതിൽ കെട്ടുന്നത്

photo: Sathi rv

Leave a Reply