ബുധനാഴ്ച്ച സംസ്ഥാന വ്യാപകമായി പിഡിപി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. പുലര്‍ച്ചെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍.
മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ അബ്ദുള്‍ നാസര്‍ മഅദ്നിയെ അനുവദിക്കാത്ത കോടതി നടപടിയില്‍ പ്രതിഷേധിച്ചാണ് പിഡിപിയുടെ ഹര്‍ത്താല്‍. മഅദ്നിയോട് സര്‍ക്കാര്‍ സ്വീകരിക്കുന്നത് കാട്ടുനീതിയാണെന്നും പിഡിപി നേതൃത്വം ആരോപിച്ചു