മടപ്പള്ളി കോളേജിലെ സഹപാഠികൾക്ക് താത്കാലിക ഹോസ്റ്റൽ സൗകര്യമൊരുക്കി എസ് എഫ് ഐ. വർഷങ്ങളായി മടപ്പള്ളി കോളേജിൽ ലേഡീസ് ഹോസ്റ്റലിന്റെ പണി തുടങ്ങിയിട്ട് കെട്ടിടം പണി പൂർത്തിയായെങ്കിലും നിയമനം നടത്തുന്നതിൽ ഉണ്ടായേക്കാവുന്ന കാലതാമസത്തെ തുടർന്ന് ഇപ്പോഴും അടഞ്ഞു കിടക്കുകയാണ്. ദൂരദേശങ്ങളിൽ നിന്ന് പോലും പെൺകുട്ടികൾ ഉൾപ്പെടെ പഠിക്കാൻ ആശ്രയിക്കുന്ന ഒരു സർക്കാർ കലാലയമാണ് ഗവ. കോളേജ് മടപ്പള്ളി. ഹോസ്റ്റൽ സൗകര്യമൊരുക്കി അവർക്ക് ഒരു ആശ്വാസമാവുകയാണ് മടപ്പള്ളി കോളേജിലെ എസ് എഫ് ഐക്കാർ.
കോളേജിൽ നിന്ന് മൂന്നു കിലോമീറ്ററകലെ വീട് വാടകയ്ക്കെടുത്ത് താൽക്കാലികമായി ഒരുക്കിയ ഹോസ്റ്റലിൽ സൗജന്യമായി 16 ഓളം പെൺകുട്ടികൾ താമസം ആരംഭിച്ചു. ഔദ്യോഗികമായി ഈ ബദൽ സംവിധാനത്തിന്റെ താക്കോൽ ദാനം ഇന്ന് എസ് എഫ് ഐ യുടെ സംസ്ഥാന സെക്രട്ടറി സ. എം വിജിൻ നിർവ്വഹിച്ചു