Home » ഇൻ ഫോക്കസ് » ‘ഇങ്ങനയൊക്കെ പറയാമ്പറ്റുവോ നമ്മള് നാളേം കാണണ്ടേ’

‘ഇങ്ങനയൊക്കെ പറയാമ്പറ്റുവോ നമ്മള് നാളേം കാണണ്ടേ’

കടിച്ചേനെക്കാൾ ഇമ്മിണി ബല്യേതാണ് മാളത്തിൽ

ഔട്ട് സ്‌പോക്കൺ

സംഗതി എന്തൊക്കെ ആയാലും ശോഭ സുരേന്ദ്രന് ചാനൽ ചർച്ചകളിൽ ഒരെല്ല്, അല്ല ഒരു ഒന്നൊന്നര എല്ല് കൂടുതലാണ് അതിനു കുറ്റം പറയാനൊക്കില്ല ഇവിടെയല്ലാതെ രാജ്യസഭയിയിലും നിയമസഭയിലുംപോയി പാവപ്പെട്ടവരായ വോട്ടർമാർക്ക് വേണ്ടി സംസാരിക്കാനൊന്നുമില്ലലോ. പിന്നുള്ളത് സമരങ്ങളാണ് പെട്രോൾ വില വർദ്ധനവിനെതിരെ വണ്ടി തള്ളി കോൺഗ്രസ്സിന്റെ കേന്ദ്രഭരണത്തിനെതിരെ ഒരു സമരം നടത്തി. മോദി സർക്കാർ അധികാരത്തിലേറി പെട്രോൾ വില കുറച്ചതിനുശേഷം ആ വണ്ടി ഓടിക്കാമെന്ന് കരുതിയിട്ടുണ്ടാവണം.

എന്നാൽ ആ വണ്ടിക്ക് ഈ അടുത്തൊന്നും അതിനു അതിനു ഭാഗ്യമുണ്ടാവുമെന്നു തോന്നുന്നില്ല. അതോടെ സമരം ഒന്ന് ക്ലോസ്. ഇനി അടുത്തത് കള്ളപ്പണ മുന്നണികൾക്കെതിരെ നടത്തിയ സമരമാണ് നമ്മുടെ ഇന്ത്യയുടെ പണമല്ലേ അത് പാകിസ്ഥാൻകാരങ്ങനെ അടിക്കേണ്ടെന്നു വിചാരിച്ച് സ്വന്തമായി നോട്ടടി തുടങ്ങിയ കുമ്മനടിക്കുന്ന ശിഷ്യന് വ്യാജ നടിക്കുന്ന ശിഷ്യൻ എന്ന് മലയാളികൾ പരക്കെ പറയുന്ന വിദ്വാൻ പ്രമുഖ നേതാക്കളുടെ കൂടെ നിൽക്കുന്ന സെൽഫി പുറത്തു വന്നതോടെ രണ്ടാമത്തെ സമരവും ഗോവിന്ദ. ഇനി കോഴ മുന്നണികൾക്കെതിരെ സമരം നടത്താൻ ഉദ്ദേശിച്ചിരുന്നോ ആവോ അറിയില്ല ഇനി അതിൻ്റെ ആവശ്യം ഉണ്ടെന്നും തോന്നുന്നില്ല. ഇതൊക്കെ കണ്ടിട്ടാണോ ആർഷഭാരത സ്‌ത്രീ സംസ്കാരം പഠിക്കേണ്ടത് എന്നൊരു ചോദ്യം പ്രത്യക്ഷത്തിൽ ഉയർന്നു വരുന്നുണ്ടുതാനും. കാര്യങ്ങളെങ്ങനെ പോകുന്നേടക്ക് ശോഭ സുരേന്ദ്രൻ്റെ വാക്കുകൾ കൊണ്ട് ആർക്കെങ്കിലും മുറിവുണ്ടായതായി ഇന്നലെ വരെ നമ്മൾക്കറിയില്ല സുധീഷ് മിന്നിയുടെ ഫേസ് ബുക്ക് പോസ്റ്റിനു ശേഷം അതിനും ഒരു തീരുമാനമുണ്ടായി

 
ഫേസ്ബുക് പോസ്റ്റെന്നൊന്നും പറഞ്ഞാൽ പോര ഒരു ടമാർ പടാർ ഐറ്റം തുടങ്ങുന്നതിങ്ങനെ
ശോഭേച്ചി ‘നിങ്ങൾ ഒരു മാനസിക രോഗി വല്ലാത്തൊരു മാനസികാവസ്ഥയിലായിരുന്നു ഞാനിന്നലേ കൈരളി ടി.വിയുടെ ചാനൽ ചർച്ചയിൽ എന്നെ ആക്ഷേപിച്ചു കൊണ്ട് നിങ്ങൾ സംസാരിച്ചപ്പോൾ മനസ്സിലൊരുപാട് വേദന തോന്നി’.. സ്വാഭാവികമാണ് വേദന തോന്നും ഒരു പ്രസ്ഥാനത്തിൽ പ്രവർത്തിച്ചവരല്ലേ ഒരു ചേച്ചിയെപ്പോലെ കണ്ടതല്ലേ കുഴപ്പമില്ല ഇനി അടുത്ത ഭാഗം നോക്കാം
‘എന്നെ തീരെ ഓർമ്മയില്ല നിങ്ങൾക്ക്… എന്റെ അമ്മയേയും ഓർമ്മകാണില്ല… പലതവണ എന്റെ കൂടെയിരുന്ന് എന്റെ അമ്മ വിളമ്പി തന്ന ഭക്ഷണം ആവോളം കഴിച്ച് എന്നെ ഒരനുജനാണെന്ന് പുറത്ത് തട്ടി ഒരു പാട് തവണ പറഞ്ഞ നിങ്ങൾ ഇന്നലെ പൊട്ടി തെറിക്കുന്നത് കണ്ടപ്പോൾ വേദന തോന്നി’  ഈ വേദന അല്പം പ്രശ്നമുള്ളതാണ്. കാലിക്കറ്റ് വി ഫോർ യു കോമഡി ടീമിതെല്ലാം മുൻകൂട്ടി കണ്ടിരുന്നോ? ഉണ്ടായിരിക്കാം അതാണ് അവർ ഒരു സ്കിറ്റിൽ ഇലക്ഷൻ പ്രചാരണത്തിൽ എതിർ സ്ഥാനാർത്ഥിയെ താഴ്ത്തിക്കെട്ടാൻ ‘എന്റമ്മ ചുട്ടൊരു വെള്ളപ്പം മുട്ടേം കൂട്ടി തട്ടീട്ട് നാണമില്ലേ ഇങ്ങനെ പറയാൻ’ എന്ന് ചോദിച്ചത് .ഇനി സ്കിറ്റിന്റെ അവസാനം ചോദിക്കുന്ന ‘ഇങ്ങനയൊക്കെ പറയാമ്പറ്റുവോ നമ്മള് നാളേം കാണണ്ടേ’ എന്ന് കൂടി ചോദിക്കണ അവസരം ഇവിടെ ഇല്ലാണ്ടിരുന്നാൽ മതിയായിരുന്നു. ഉച്ച സമയത്ത് വീട്ടിലെത്തിയ അളിയനെ ശങ്കരേട്ടൻ സ്വീകരിച്ച കഥയുണ്ട്. ഉച്ചക്ക് വീട്ടിൽ വന്നതല്ലേ ഊണിന് ക്ഷണിക്കാതിരുന്നാലെങ്ങനെ എന്ന് കരുതി അളിയനെ ഊണിന് ക്ഷണിച്ചു. ഉച്ച സമയമല്ലേ എന്നാൽ കഴിച്ചിട്ടു പോകാമെന്നു അളിയനും പറഞ്ഞു. അങ്ങനെ അളിയൻ ഊണ് കഴിക്കാനിരുന്നു ആദ്യ ഉരുള വായിലേക്ക് വെയ്ക്കാൻ തുടങ്ങുമ്പോൾ കണക്കു കൂട്ടിക്കൊണ്ട് ശങ്കരേട്ടൻ പറഞ്ഞു ‘കണക്കു നോക്കുമ്പോ ഇങ്ങള് ഇപ്പ ഉരുട്ടിയ ആ ഉരുളയ്ക്ക് ഒരു ഒന്നര ഉറുപ്പിക ചെലവ് വരും. ഇക്കണക്കിന് പോയാ ഇനീള്ള കാലം എങ്ങനാ മ്പള് ജീവിക്കാന്ന് ല്ലേ …. സംഗതി പൂർത്തിയായി. കയ്യിലെടുത്ത ഉരുള വയിലേക്കിടണോ ഇലയിലേക്കിടാനോ അല്ല ചോദ്യത്തിന് ഉത്തരം എന്ന് ശങ്കിച്ചു നിന്ന അളിയന്റെ അവസ്ഥ ഇവിടെയാർക്കും ഉണ്ടായില്ലെന്നു സമാധാനിക്കാം.
അടുത്ത വരികളിലേക്കു പോകാം ഇനി വെല്ലുവിളി സ്വീകരിക്കലാണ്
‘ഞാൻ തയ്യാർ നിങ്ങൾ പറയുന്ന സ്ഥലത്ത് നിങ്ങൾ പറയുന്ന സമയം ഞാൻ വരാം… രാത്രി 12 ന് ശേഷം ആവരുത്…. കാരണം ഞാൻ ഇപ്പോൾ സ്വയം സേവകനല്ല…. സഖാവാണ്’
കാവിക്കളസം ഊരി വയ്ക്കണേനു മുൻപായിരുന്നെകിൽ വല്ലതും നടന്നേനെ എന്നാണോ ചേട്ടാ ഉദ്ദേശിച്ചത് എന്ന് ചോദിയ്ക്കാൻ പല സൈബർ പോരാളികളും തയ്യാറുമാണ് പക്ഷെ വെല്ലു വിളിക്കുന്ന ഒരാളെ ഇതൊക്കെ പറഞ്ഞു വീര്യം കെടുത്താനൊക്കുമോ ഒരിക്കലുമില്ല. ഇനി അവസാനത്തെ വരി നോക്കാം
‘നിങ്ങളോട് മറ്റൊന്നും എനിക്ക് പറയാനില്ല കാരണം മാനസിക രോഗം ചികിത്സയാണഭികാമ്യം… അത് നിങ്ങളുടെ സംഘടനയ്ക്ക് മൊത്തമായുണ്ട്….. സമൂഹം ചികിത്സിക്കട്ടെ മാറും… അല്ലേൽ മാറ്റും’
സമൂഹത്തിന് അവരുടെ മാനസിക രോഗം മാറ്റലല്ലേ പണി. തൊള്ളായിരത്തിനാപ്പത്താറ് ഷെയറും നാലായിരത്തി മുന്നൂറ് ലൈക്കുകളുമായി സംഗതി പറ പറക്കുമ്പോൾ ഒരു ചോദ്യം ‘ഈ മറുപടി ഇത്തിരി മോശായീലെ’ …. ഉടനെ മറുപടി ‘ആ പെണ്ണുങ്ങളോട് അതായത് ശോഭ സുരേന്ദ്രൻ പറയുന്നെന് ഇങ്ങനെ തന്നെ മറുപടി പറയണംന്ന്. അപ്പൊ കടിച്ചതാണോ മാളത്തിലുള്ളതാണോ വലുതെന്നു നമ്മൾ തന്നെ തീരുമാനിക്കണം . സന്തോഷം.. പട്ടി കടിച്ചാൽ നമ്മുടെ നാട്ടാര് ആരേലും അതിനെ തിരിച്ചു കടിക്ക്യോ?

Leave a Reply