മനുസ്മൃതിയിൽ അധിഷ്ഠിതമായ വർഗബോധവും വർണ്ണ ബോധവും നമുക്കുനേരെ വച്ചുനീട്ടി വൈവിധ്യങ്ങളുടെ ഇന്ത്യക്ക് വ്യാജമായ ഏകത്വം നല്കാൻ അവർ വരുമ്പോൾ കലയാണ് ഞങ്ങൾക്ക് പ്രതിരോധത്തിന്റെ ആയുധം. ഇന്ത്യ മനുവാദികളുടേതല്ലെന്ന് ഉറക്കെ വിളിച്ചു പറയാൻ ജനകീയ നാടക സംഘം നാടകവുമായി വീട്ടുമുറ്റങ്ങളിലേക്കെത്തുന്നു. എ ശാന്തകുമാർ സുലൈമാൻ കക്കോടി രാധാകൃഷ്ണൻ പേരാമ്പ്ര ഗിരീഷ് കളത്തിൽ മാവൂർ വിജയൻ സന്തോഷ് പാലക്കാട ടി കെ സജിത്ത് എന്നിവരുടെ രചനകൾ ജില്ലയിലുടനീളം അവതരിപ്പിക്കും പരിപാടിയുടെ ജില്ലാതല ഉദ്ഘടാനം ആഗസ്ത് ഒമ്പതിന് ക്വിറ്റ് ഇന്ത്യ ദിനത്തിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു
