Home » ന്യൂസ് & വ്യൂസ് » ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റുമരിച്ചു: സംസ്ഥാനത്ത് ബിജെപി ഹര്‍ത്താല്‍

ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റുമരിച്ചു: സംസ്ഥാനത്ത് ബിജെപി ഹര്‍ത്താല്‍

തിരുവനന്തപുരത്ത് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് ഞായറാഴ്ച സംസ്ഥാന വ്യാപകമായി ഹര്‍ത്താലിന് ബിജെപി ആഹ്വാനം ചെയ്തു.സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനാണ് ഇക്കാര്യം അറിയിച്ചത്. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ്‌ ഹര്‍ത്താല്‍.ശനിയാഴ്ച്ച രാത്രി പത്ത് മണിയോടെയാണ് തിരുവനന്തപുരം ശ്രീകാര്യത്ത് ബിജെപി പ്രവര്‍ത്തകന്‍ രാജേഷ് വെട്ടേറ്റു മരിച്ചത്.കഴിഞ്ഞ ദിവസമുണ്ടായ സംഘര്‍ഷങ്ങളെ തുടര്‍ന്ന് നഗരത്തില്‍ വന്‍തോതില്‍ പോലീസിനെ വിന്യസിച്ചിരുന്നു ഇതിനിടയിലാണ് ആര്‍.എസ്.എസ് കാര്യവാഹകായ ഇടവക്കോട് രാജേഷിനെ ഒരു സംഘം ആക്രമിച്ചത്.വലതുകൈ അറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാള്‍ പതിനൊന്നരയോടെ മരണപ്പെടുകയായിരുന്നു.

Leave a Reply