രാഷ്ട്രീയ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ആര്‍എസ്എസ് നേതാവ് പി ഗോപാലന്‍കുട്ടിയും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരനുമായുളള മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച്ച ഇന്ന്.
എംഎല്‍എ രാജഗോപാലും പിണറായി വിജയനുമായുള്ള ചര്‍ച്ചയില്‍ പങ്കെടുക്കും. കൂടികാഴ്ചക്കു ശേഷം കൂടിക്കാഴ്ചക്ക് ശേഷം നേതാക്കള്‍ പരസ്യ അഭിസംബോധന നടത്തും. ഗവര്‍ണറുമായുളള കൂടികാഴ്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
തലസ്ഥാനത്തെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനേയും ഡിജിപി ലോക് നാഥ് ബെഹ്റയേയും ഗവര്‍ണര്‍ വിളിച്ചു വരുത്തിയിരുന്നു. ഇന്നലെ രാവിലെ രാജ് ഭവനിലെത്തിയാണ് ഗവര്‍ണറെ മുഖ്യമന്ത്രി കണ്ടത്. അരമണിക്കൂര്‍ നീണ്ടു നിന്ന കൂടിക്കാഴ്ച്ചയില്‍ കുറ്റവാളികള്‍ക്കു നേരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന നിലപാട് മുഖ്യമന്ത്രി അറിയിച്ചു. ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം തന്നെയാണ് ട്വിറ്ററിലൂടെ കൂടിക്കാഴ്ച്ചയുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ അറിയിച്ചത്.
അക്രമസംഭവങ്ങളില്‍ വിശദീകരണം ആവശ്യപ്പെട്ട് പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയെയും ഗവര്‍ണര്‍ വിളിച്ചുവരുത്തി അസംതൃപ്തി അറിയിച്ചിരുന്നു.