Home » ന്യൂസ് & വ്യൂസ് » കുടുംബശ്രീ തീര്‍ഥം പദ്ധതി: രണ്ടാമത്തെ പ്ലാന്റ് ഓണത്തിന് പ്രവര്‍ത്തനം തുടങ്ങും

കുടുംബശ്രീ തീര്‍ഥം പദ്ധതി: രണ്ടാമത്തെ പ്ലാന്റ് ഓണത്തിന് പ്രവര്‍ത്തനം തുടങ്ങും

തുച്ഛമായ വിലയ്ക്ക് ശുദ്ധജലം വിതരണം ചെയ്യുന്ന കോഴിക്കോട് കോര്‍പറേഷന്‍ കുടുംബശ്രീ തീര്‍ഥം പദ്ധതിയുടെ രണ്ടാമത്തെ പ്ലാന്റ് ഓണത്തിന് പ്രവര്‍ത്തനം തുടങ്ങും. എലത്തൂരിലെ വ്യവസായപാര്‍ക്കില്‍ പ്ലാന്റിന്റെ 50 ശതമാനത്തിലധികം നിര്‍മാണം പൂര്‍ത്തിയായി. കോര്‍പറേഷന്‍ ഓഫീസ് പരിസരത്ത് പ്രവര്‍ത്തനമാരംഭിച്ച തീര്‍ഥം പദ്ധതിയുടെ കുടിവെള്ളത്തിന് നഗരത്തില്‍ വന്‍ ഡിമാന്റാണുള്ളത്. വൃത്തിയുള്ള സാഹചര്യത്തില്‍ തയ്യാറാക്കുന്ന തീര്‍ഥം ബോട്ടിലുകള്‍ വിശ്വസിച്ച് ഉപയോഗിക്കാം എന്നതാണ് തിരക്കിന് കാരണം. സ്വകാര്യ കുടിവെള്ള കമ്പനികള്‍ 20 ലിറ്റര്‍ വെള്ളം 60 രൂപയ്ക്ക് വിതരണം ചെയ്യുന്‌പോള്‍ തീര്‍ഥം 20ലിറ്റര്‍ 20 രൂപയ്ക്കാണ് നല്‍കുന്നത്.
അധിക ചാര്‍ജുകളൊന്നും തീര്‍ഥം ജലത്തിന് ഈടാക്കുന്നുമില്ല. നേരത്തേ നഗരത്തിലെ വീടുകളിലേക്ക് മാത്രം വിതരണം ചെയ്തിരുന്ന തീര്‍ഥം ജലം ഇപ്പോള്‍ ആവശ്യാനുസരണം ഹോട്ടലുകളിലും ജ്യൂസ് കടകളിലും മറ്റ് വ്യാപാരസ്ഥാപനങ്ങളിലും നല്‍കുന്നുണ്ട്. ശുദ്ധമല്ലാത്ത ജലത്തിന്റെ ഉപയോഗം പകര്‍ച്ചവ്യാധികള്‍ക്കിടയാക്കു ന്നതിനാല്‍ നഗരസഭ ആരോഗ്യവിഭാഗമാണ് തീര്‍ഥം വ്യാപാരസ്ഥാപനങ്ങളിലേക്കും വിതരണം ചെയ്യാന്‍ തീരുമാനിച്ചത്. കുടുംബശ്രീ സെന്‍ട്രല്‍ സിഡിഎസിന് കീഴിലെ സിറ്റി വാട്ടര്‍ ഗ്രൂപ്പാണ് തീര്‍ഥം പദ്ധതിക്ക് നേതൃത്വംനല്‍കുന്നത്. ഗോഡ്‌സ് ഓണ്‍ വാട്ടര്‍ ഫ്രം ഗോഡ്‌സ് ഓണ്‍ കണ്‍ട്രി’ എന്ന ടാഗ് ലൈനോടെയാണ് വ്യാപാരം.
കോര്‍പറേഷന്റെ പഴയ ഓഫീസ് വളപ്പിലാണ് ആദ്യ പ്ലാന്റ് പ്രവര്‍ത്തിക്കുന്നത്. അള്‍ട്രാവയലറ്റ് ട്രീറ്റ്‌മെന്റ് എന്ന ആധുനികസാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നതാണ് പ്ലാന്റ്. സ്ത്രീ-സാന്പത്തിക ശാക്തീകരണം ലക്ഷ്യം വയ്ക്കുന്ന പദ്ധതി ആരംഭിച്ചിട്ട് ഒന്നരമാസമായി. മൂന്ന് പ്ലാന്റുകള്‍ നിര്‍മിക്കാനാണ് കോര്‍പറേഷന്‍ കൗണ്‍സില്‍ അനുമതി നല്‍കിയത്. എലത്തൂരിലെ പ്ലാന്റ് ഉദ്ഘാടനത്തിന് ശേഷം മൂന്നാമത്തെ പ്ലാന്റ് മാങ്കാവ് ഡിസ്‌പെന്‍സറി വളപ്പില്‍ നിര്‍മാണം തുടങ്ങും

Leave a Reply