Home » കലാസാഹിതി » ‘ജനാധിപത്യോത്സവത്തിലേക്കുള്ള വണ്ടി’ ദേവഗിരി കോളേജിലെത്തി

‘ജനാധിപത്യോത്സവത്തിലേക്കുള്ള വണ്ടി’ ദേവഗിരി കോളേജിലെത്തി

സമയം ഒരുമണി കോഴിക്കോട് ദേവഗിരി കോളേജിന്റെ ക്യാമ്പസ്. ഉയർന്നു കേൾക്കുന്ന ശബ്ദം കൂട്ടുകാരെ…എല്ലാവരും ഈ വണ്ടിയിൽ കയറൂ… നമുക്കൊരു യാത്ര പോകാം ആണും പെണ്ണും ഒന്നിച്ചു പോകാം…ജനാധിപത്യത്തിന്റെ ഉത്സവവേദിയിലേക്ക് ….

ആഗസ്ത് 12 13 14 തിയ്യതികളിലായി കോഴിക്കോട് നടക്കുന്ന ഫെസ്റ്റിവൽ ഓഫ് ഡെമോക്രസി എന്ന പരിപാടിയുടെ പ്രചരണാർത്ഥം കോഴിക്കോട് ലോ കോളേജ് വിദ്യാർത്ഥികൾ അവതരിപ്പിച്ച ജനാധിപത്യോത്സവത്തിലേക്കുള്ള വണ്ടി എന്ന സംഗീത നൃത്ത ശില്പമായിരുന്നു ദേവഗിരി കോളേജ് ഗ്രൗണ്ടിൽ അരങ്ങേറിയത് .

സുബീഷ്, അജയ് ജിഷ്ണു സുദേയൻ, പ്രത്യുഷ് ചന്ദ്രൻ, സ്റ്റെഫിൻ, നവജ്യോത്, സുർജിത്, അമൃതബിന്ദു, ഹരിത , ബ്ലെസൻ ജോർജ് , തുടങ്ങിയ വിദ്യാർത്ഥികൾ പരിപാടിയിൽ പങ്കാളികളായി

Leave a Reply