സിനിമാമേഖലയിലെ പുതിയ വനിതാ കൂട്ടായ്മയായ ‘വിമെന്‍ ഇന്‍ സിനിമാ കളക്ടീവി’നെതിരേ നടി ലക്ഷ്മിപ്രിയ. സിനിമയിലെ ഭൂരിഭാഗം നടിമാരോടും ആലോചിക്കാതെയാണ് സംഘടന രൂപികരിച്ചതെന്നും സംഘടനയില്‍ ചേരണമെന്ന് ആവശ്യപ്പെട്ട് തന്നെ ആരും ഇതുവരെ സമീപിച്ചിട്ടില്ലെന്നും അവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ആകെ ഇരുപത് പേര് മാത്രമേ സംഘടനയിലുള്ളെന്നും അധികമാളുകളും പുറത്താണെന്നും ലക്ഷ്മിപ്രിയ പറയുന്നു.
നേരത്തേ നടി അക്രമിക്കപ്പെട്ട സംഭവവും ദിലീപിന്റെ അറസ്റ്റും വാര്‍ത്തകളില്‍ നിറഞ്ഞപ്പോള്‍ താരസംഘടനയായ ‘അമ്മ’യുടെ ഭാഗം ന്യായീകരിച്ച് ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്തിരുന്നു ലക്ഷ്മിപ്രിയ.