കോഴിക്കോട്: സാഹിത്യകാരനായിരുന്ന അക്ബർ കക്കട്ടിലിന്റെ സ്മരണാർത്ഥം ബാങ്ക് ജീവനക്കാരുടെ സംഘടനയായ നവതരംഗം നടത്തിയ നോവൽ രചനാ മത്സരത്തിലെ വിജയിയെ പ്രഖ്യാപിച്ചു. രാജേന്ദ്രൻ എടത്തുംകരയുടെ ‘ഞാനും ബുദ്ധനും’ എന്ന കൃതിയാണ് സമ്മാനാര്‍ഹമായത്. പതിനായിരം രൂപയാണ് സമ്മാനത്തുക കൽപ്പറ്റ നാരായണൻ, കെ പി രാമനുണ്ണി, അനിൽ കുമാർ തിരുവോത്ത് എന്നിവരടങ്ങുന്ന സമിതിയാണ് സമ്മാനാർഹമായ നോവൽ തിരഞ്ഞെടുത്തത്. സെപ്റ്റംബറിൽ കോഴിക്കോട് നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും
