Home » ന്യൂസ് & വ്യൂസ് » സംസ്ഥാനത്തെ രാഷ്ട്രീയ സംഘര്‍ഷം; മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് സര്‍വ്വകക്ഷിയോഗം

സംസ്ഥാനത്തെ രാഷ്ട്രീയ സംഘര്‍ഷം; മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് സര്‍വ്വകക്ഷിയോഗം

സംസ്ഥാനത്ത് തുടര്‍ച്ചയായുള്ള രാഷ്ട്രീയ സംഘർഷങ്ങളുടെ സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് സർവ്വകക്ഷിയോഗം ചേരും. തൈക്കാട് ഗസ്ററ് ഹൗസില്‍ വൈകിട്ട് മൂന്ന് മണിക്കാണ് യോഗം നിശ്ചയിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് ആർ എസ് എസ് കാര്യവാഹക് രാജേഷ് കൊല്ലപ്പെട്ടതിന് പിന്നാലെ സമാധാന ശ്രമങ്ങൾ ഊർജിതമാക്കണമെന്ന് ഗവർണർ മുഖ്യമന്ത്രിക്ക് നിർദേശം നല്‍കിയിരുന്നു.
സിപിഐഎം, ബിജെപി – ആർഎസ്എസ് നേതാക്കൾ തമ്മിൽ സംസ്ഥാന തലത്തിലും വിവിധ ജില്ലാ തലത്തിലും നടന്ന സമാധാന ചർച്ചകൾക്കു ശേഷമാണ് സർവ്വ കക്ഷിയോഗം. സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ, ആര്‍എസ്എസ് കാര്യവാഹക് തുടങ്ങിയവർ പങ്കെടുക്കും

Leave a Reply