Home » പ്രകൃതി » രാജ്യത്തെ ഏറ്റവും പുരോഗതിയുള്ള നഗരം കൊച്ചി; ന്യൂഡൽഹി രണ്ടാം സ്ഥാനത്ത്

രാജ്യത്തെ ഏറ്റവും പുരോഗതിയുള്ള നഗരം കൊച്ചി; ന്യൂഡൽഹി രണ്ടാം സ്ഥാനത്ത്

രാജ്യത്ത് ഏറ്റവും അധികം പുരോഗതിയുള്ള നഗരം കൊച്ചിയാണെണ് എഡിബി റിപ്പോര്‍ട്ട്. ഏഷ്യൻ ഡെവലപ്‌മെന്റ് ബാങ്കിന്‌ (എഡിബി) വേണ്ടി നഗരവികസന മന്ത്രാലയത്തിനുകീഴിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അർബൻ അഫയേഴ്‌സ് നടത്തിയ പഠനത്തിലാണ് രാജ്യത്തെ ഏറ്റവും പുരോഗതിയുള്ള നഗരമായി കൊച്ചിയെ തെരഞ്ഞെടുത്തത്. ന്യൂഡൽഹിയാണ് രണ്ടാം സ്ഥാനത്ത് പഞ്ചാബിലെ ലുധിയാന മൂന്നാമതും.
സ്മാർട്ട്സിറ്റികളായി വികസിക്കുന്ന ആദ്യത്തെ 20 നഗരങ്ങളിലെ സൗകര്യങ്ങൾ പഠനവിധേയമാക്കിയാണ് പഠനം നടത്തിയത്. ബഹുതല പുരോഗതി സൂചികയുടെ(മൾട്ടി-ഡയമെൻഷനൽ പ്രോസ്പരിറ്റി ഇൻഡക്സ്-എം.പി.ഐ.) അടിസ്ഥാനത്തിലായിരുന്നു പഠനം.
നഗരതലത്തിൽ നിന്നും ലഭ്യമായ വിവരങ്ങൾ, 2011-ലെ സെൻസസ്, നാഷണൽ സാമ്പിൾ സർവേ ഓഫീസിന്റെ യൂണിറ്റ്തല ഡേറ്റ, വിവിധ റിപ്പോർട്ടുകൾ, നഗരവികസന മന്ത്രാലയമടക്കം വിവിധ മന്ത്രാലയങ്ങളുടെ കൈവശമുള്ള വിവരങ്ങൾ എന്നിവയുടെ അടിസ്ഥാനത്തില്‍ 28 മാനദണ്ഡങ്ങളുണ്ടാക്കിയാണ് ബഹുതല പുരോഗതി സൂചിക തയ്യാറാക്കിയത്.
സ്മാർട്ട്‌സിറ്റികള്‍ക്ക് പുറമേ ഇന്ത്യയില്‍ വികസിച്ചുകൊണ്ടിരിക്കുന്ന മറ്റ് നഗരങ്ങളും ഇനി ഊന്നൽ നൽകേണ്ടത് മാനവവികസനത്തിനും അടിസ്ഥാനസൗകര്യങ്ങൾക്കുമായിരിക്കണം എന്ന് റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നു. എല്ലാവിഭാഗം ജനങ്ങളെയും അതിൽ ഉൾക്കൊള്ളുകയും വേണെന്നും നിര്‍ദേശമുണ്ട്.
മാനദണ്ഡമായെടുത്ത നാലു വിഭാഗങ്ങളിലെയും പഠനത്തിനൊടുവില്‍ സൂചികയിൽ കൊച്ചി 329.8 പോയന്റ് കരസ്ഥമാക്കിയപ്പോള്‍ ന്യൂഡൽഹി-248.3 പോയിന്റും ലുധിയാന- 173.7 പോയിന്റും നേടി.

Leave a Reply