കോഴിക്കോട് : ജില്ലയിലെ നടുവണ്ണൂര്‍ റീജിയണല്‍ സഹകരണ ബാങ്ക് ഭരണ സമിതി തിരെഞ്ഞെടുപ്പില്‍ സംഘര്‍ഷം. ബാങ്ക് ഭരണ സമിതിയിലേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെയാണ് സംഘര്‍ഷമുണ്ടായത്, വോട്ടിംഗ് നടക്കുന്ന ഹാളിലും പുറത്തും സംഘര്‍ഷമുണ്ടായി.അക്രമത്തില്‍ പ്രതിഷേധിച്ച് നടുവണ്ണൂര്‍ പഞ്ചായത്തിലും സമീപ പഞ്ചായത്തുകളായ കോട്ടൂര്‍, ഉള്ള്യേരി അത്തോളി പഞ്ചായത്തുകളിലും നാലെ യുഡിഎഫ് ഹര്‍ത്താല്‍ ആചരിക്കും.
