Home » നമ്മുടെ കോഴിക്കോട് » ‘ഫെസ്റ്റിവൽ ഓഫ് ഡെമോക്രസി’ പ്രചരണങ്ങൾക്കു തുടക്കമായി

‘ഫെസ്റ്റിവൽ ഓഫ് ഡെമോക്രസി’ പ്രചരണങ്ങൾക്കു തുടക്കമായി

ആഗസ്ത്12,13,14 തിയ്യതികളിലായി കോഴിക്കോട് നടക്കുന്ന ഫെസ്റ്റിവൽ ഓഫ് ഡെമോക്രസി എന്ന പരിപാടിയുടെ പ്രചാരണോദ്ഘാടനം കോഴിക്ക്കോട് പബ്ലിക് ലൈബ്രറി പരിസരത്ത് സാംസ്കാരിക പ്രവർത്തകർ ചേർന്നു നിർവഹിച്ചു. ചിത്രകാരന്മാരായ അജയൻ കാരാടി, അഭിലാഷ് തിരുവോത്ത്, മജ്‌നി തിരുവങ്ങൂർ പരാഗ് തുടങ്ങിയവർ ചിത്രങ്ങൾ വരച്ചു. ഇന്ന് വൈകീട്ട് പബ്ലിക് ലൈബ്രറി പരിസരത്ത് ഗവ.ലോ കോളജ് വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന നാടകവും മ്യൂസിക് ബാൻഡും വൈകീട്ട് അരങ്ങേറും. വരും ദിവസങ്ങളിലും പ്രചാരണ പരിപാടികൾ ഉണ്ടാവുമെന്ന് സംഘടാകർ അറിയിച്ചു

Leave a Reply