മലയാളികളുടെ ആദരവും ശ്രദ്ധയും പിടിച്ചുപറ്റിയ വ്യക്തിയാണ് മെറിന് ജോസഫ് ഐപിഎസ്. സോഷ്യല്‍ മീഡിയകളിലെ താരമായ മെറിന് ജോസഫ് കോഴിക്കോട് ഡിസിപിയായി ചാര്‍ജെടുത്തിരിക്കുകയാണ്.
രണ്ടാംതവണയാണ് കോഴിക്കോട്ട് വരുന്നത്. പ്രധാനമന്ത്രിയുടെ സന്ദര്‍ശന സമയത്തായിരുന്നു ആദ്യത്തേത്. അന്ന് ഇവിടെ അധികം ആസ്വദിക്കാന്‍ പറ്റിയില്ല. ഭാഷ, സംസ്കാരം, രീതികള്‍ എല്ലാംകൊണ്ടും കോഴിക്കോട് വ്യത്യസ്തമാണ്. ആദ്യം എനിക്ക് ഈ നഗരം പഠിക്കണം. പൊതുവേ സമാധാനമുള്ള ഇടമാണെങ്കിലും നഗരത്തിന്റെ എല്ലാവിധ മുഖവും ഇവിടെയുമുണ്ടാകും. പോലീസിന് എല്ലാ സൗകര്യങ്ങളുമുള്ള ഒരു സ്ഥലമാണ് കോഴിക്കോട്. എല്ലാവരെയും സ്വീകരിക്കുന്ന നഗരമാണിതെന്ന് കേട്ടിട്ടുണ്ട്. എന്നെയും സ്വീകരിക്കുമെന്ന് ഉറപ്പിക്കാമല്ലോ’ മെറിന് പറയുന്നു.
പുതിയ കാലത്ത് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന സ്ത്രീ സുരക്ഷയ്ക്ക് തന്നെയാണ് മെറിന് മു്ന്ഗണന നല്‍കുന്നത്. ‘പൊതുവേ സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ കുറഞ്ഞ ജില്ലയാണിത്. രാജ്യത്തെ ആദ്യ വനിതാ പോലീസ് സ്റ്റേഷന് ഈ നഗരത്തിലാണ്. പിങ്ക് പട്രോളിങ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങളുണ്ട്. അതുകൊണ്ടുതന്നെ സ്ത്രീസൗഹൃദ പോലീസിങ്ങിനുള്ള എല്ലാ സാഹചര്യങ്ങളും ഉണ്ട്. ഉള്ളവ കുറച്ചുകൂടി കാര്യക്ഷമമാക്കാനും സുരക്ഷയ്ക്കായി പുത്തന്‍ ആശയങ്ങള്‍ കൊണ്ടുവരാനും ശ്രമിക്കും. പിന്നെ സ്ത്രീകളെ മാത്രമല്ലല്ലോ ശ്രദ്ധിക്കേണ്ടത്. നഗരത്തിലെ എല്ലാവര്ക്കും ഒരുപോലെ പ്രാധാന്യമുണ്ടല്ലോ’ എന്നാണ് മെറിന്റെ അഭിപ്രായം. എപ്പോഴും ജാഗ്രതയോടെ പ്രവര്‍ത്തിക്കണം. ജനങ്ങള്‍ക്കിടയില്‍ എന്നും എപ്പോഴും ഉണ്ടാവണം. മലബാറില്‍ ജോലിചെയ്യണമെന്നായിരുന്നു ആഗ്രഹം. എന്നാലേ സര്‍വീസ് പൂര്‍ണമാവുകയുള്ളൂ എന്ന് വിശ്വസിക്കുന്നയാളാണ് ഞാന്‍ മെറിന് കൂട്ടിചേര്‍ത്തു.
കോഴിക്കോട് അടിയന്തരമായി പരിഹരിക്കേണ്ടത് ഗതാഗതമാണെന്നാണ് മെറിന്റെ അഭിപ്രായം. അത് സുഗമമാക്കാനുള്ള നടപടികള്‍ ഉടന്‍ സ്വീകരിക്കും എന്ന് അവര്‍ ഉറപ്പ് നല്കുന്നു. മെറിനെ കൂടുതല്‍ ആകര്‍ഷിച്ചത് കോഴിക്കോട് എന്ന നഗരം തന്നെയാണ്. കോഴിക്കോട് ഭക്ഷണത്തിന്റെ നഗരമാണ്. ഇതുവരെ ഇവിടത്തെ ബിരിയാണി കഴിച്ചിട്ടില്ല. കഴിക്കണം. വ്യത്യസ്തമായ രുചികളുള്ള നഗരമാണ്. ഒപ്പം സിറ്റിയുടെ ഫീല്‍ വളരെ പോസിറ്റീവാണ്. ഭംഗിയുള്ള നഗരമാണ്. ആളുകളൊക്കെ വൈകുന്നേരങ്ങളില്‍ ബീച്ചില്‍ കുടുംബസമേതം ഒത്തുകൂടുന്നു. ഭക്ഷണം കഴിക്കുന്നു. സായാഹ്നങ്ങള്‍ ആസ്വദിക്കുന്നു. ഈ സംസ്കാരം എന്നെ ഏറെ ആകര്‍ഷിച്ചുവെന്നും മെറിന് ജോസഫ് ഐപിഎസ് പറഞ്ഞു.