സംസ്ഥാനത്തെ ആദ്യ ഹജ്ജ് വിമാനം പുറപ്പെട്ടു. ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിലുളള ആദ്യ ഹജ്ജ് സംഘത്തിന്റെ വിമാനം മന്ത്രി കെ.ടി. ജലീല്‍ ഫ്ലാഗ് ഓഫ് ചെയ്തു.ആദ്യ വിമാനത്തിൽ 139 പുരുഷന്മാരും 161 സ്ത്രീകളും യാത്രയായി. അഞ്ചുമണിക്ക് റണ്‍വേയിലെത്തേണ്ട വിമാനം ആറുമണിക്കാണ് എത്തിയത്.
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് ആദ്യ ദിനം 900 ഹാജിമാരാണ് യാത്രയാകുന്നത്. രാവിലെ 6.45നുള്ള വിമാനത്തിന് പുറമെ 11.30നും വൈകീട്ട് 5.45നുമാണ് തീർഥാടകരെയും വഹിച്ചുള്ള സൗദി എയർ ലൈൻസ് വിമാനങ്ങൾ യാത്രയാവുക. ഓരോ വിമാനത്തിലും 300 തീർഥാടകർ വീതം ഉണ്ടാകും. 11.30നുള്ള വിമാനത്തിൽ 133 പുരുഷന്മാരും 167 സ്ത്രീകളും. വൈകീട്ട് 5.45ന് 132 പുരുഷന്മാരും 168 സ്ത്രീകളും യാത്രയാകും.