ബേപ്പൂരില്‍ നിന്നും കൊച്ചിയിലേക്ക് തീരദേശ യാത്രക്കപ്പല്‍ സര്‍വീസുകള്‍ ഉടന്‍ ആരംഭിക്കുന്നു. കൊച്ചി മെട്രോക്കു ശേഷം തീരദേശ യാത്രക്കപ്പല്‍ സര്‍വ്വീസുകള്‍ ആരംഭിക്കുമ്പോള്‍ ജലഗതാഗതത്തിന്റെ വ്യത്യസ്ത സാധ്യതകളാണ് ഇത് തുറന്നിടുന്നത്.
സ്വകാര്യ ഏജന്‍സിയുടെ ബേപ്പൂര്‍- കൊച്ചി യാത്രക്കപ്പല്‍ സര്‍വ്വീസാണ് ആദ്യഘട്ടത്തില്‍ തുടങ്ങുന്നത്. ശേഷം കൊച്ചി-കൊല്ലം സര്‍വ്വീസുകളും ആരംഭിക്കും. ഗ്രീസില്‍ നിന്ന് ദുബായ് കേന്ദ്രമായ ഏജന്‍സിയാണ് കപ്പല്‍ വാങ്ങുന്നത്. കൊല്ലം-മിനിക്കോയി യാത്രക്കപ്പല്‍ സര്‍വ്വീസ് ആരംഭിക്കുന്നതിനെ കുറിച്ചുള്ള ആലോചനകളും നടന്നു വരുന്നുണ്ട്. എല്ലാ അടിസ്ഥാന സൗകര്യങ്ങളും നല്കി കൊല്ലത്തെ പ്രമുഖ തുറമുഖമാക്കി മാറ്റാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. കൊല്ലം തുറമുഖത്ത് ഷിപ്പിങ് ഓഫീസ് സമുച്ചയത്തിന്റെ ഉദ്ഘാടനവേളയില്‍ മന്ത്രി കെ ബാബുവാണ് ഇതു സംബന്ധിച്ച വിവരം വ്യക്തമാക്കിയത്. കൊല്ലത്തിന്റെ മാതൃകയില്‍ കണ്ണൂരിലെ അഴീക്കല്‍ തുറമുഖത്തെ വികസിപ്പിക്കാനും പദ്ധതി ലക്ഷ്യമിടുന്നുണ്ട്.