കോഴിക്കോട്: മാനാഞ്ചിറ ടവറിലെ ഓപ്പൺ സ്ക്രീനിൽ എൽ ജി ബി ടി ക്യൂർ ഫിലിം ഫെസ്റ്റിവലിന് തുടക്കമായി. ഓഗസ്റ്റ് 14 മുതൽ 20 വരെയാണ് പ്രദര്‍ശനം ലെസ്ബിയൻ, ഗേ, ബൈ സെക്ഷ്വൽ, ട്രാൻസ്ജെൻഡർ തുടങ്ങിയ വിഭാഗങ്ങളിലായി 7 ദിവസങ്ങളിലായി 7 സിനിമകളാണ് പ്രദർശിപ്പിക്കുന്നത്.ഹാപ്പി ടുഗെതർ, ടാങ്കറൈൻ, ജെ തു ഇൽ എല്ലേ, മാർഗ്ഗരിത്ത വിത് എ സ്ട്രോ, ഓൾ എബൗട്ട് മൈ മതർ, ട്രോപ്പിക്കൽ മെലഡി, ദ ബിറ്റർ ടിയേഴ്സ് ഓഫ് പെട്ര വോൺ കാന്ത് എന്നീ സിനിമകളാണ് ഫിലിം ഫെസ്റ്റിവെലിൽ പ്രദർശിപ്പിക്കുന്നത്.വൈകുന്നേരം 3.00 മണിക്കും 5.30 മണിക്കുമാണ് പ്രദര്‍ശന സമയം
രജിസ്ട്രേഷൻ ഫീസ് 250 രൂപ
രെജിസ്റ്റർ ചെയ്യാൻ വിളിക്കുക : 9947843703
