Home » ന്യൂസ് & വ്യൂസ് » ഗൊരഖ്പൂരിലെ ആശുപത്രിയില്‍ മൂന്ന് കുട്ടികള്‍ കൂടി മരിച്ചു; മരണസംഖ്യ 66

ഗൊരഖ്പൂരിലെ ആശുപത്രിയില്‍ മൂന്ന് കുട്ടികള്‍ കൂടി മരിച്ചു; മരണസംഖ്യ 66

ഉത്തർപ്രദേശിലെ ഗോ​​​​​​​​​ര​​​​​​​​​ഖ്പുരിൽ സർക്കാർ ആശുപത്രിയിൽ ഓക്സിജൻ വിതരണം നിലച്ചതിനെ തുടർന്നുണ്ടായ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 66 ആയി. ഇന്ന് പുലർച്ചെ മൂന്നു കുട്ടികൾ കൂടി മരിച്ചതോടെയാണ് മരണംസഖ്യ ഉയർന്നത്. അതേസമയം, കു​​​​​​​​​രു​​​​​​​​​ന്നു​​​​​​​​​ക​​​​​​​​​ൾ ശ്വാ​​​​​​​​​സം​​​​​​​​​മു​​​​​​​​​ട്ടി മ​​​​​​​​​രി​​​​​​​​​ച്ച സം​​​​​​​​​ഭ​​​​​​​​​വ​​​​​​​​​ത്തി​​​​​​​​​ൽ കോ​​​​​ള​​ജ് പ്രി​​​​​ൻ​​​​​സി​​​​​പ്പ​​​​​ലി​​​​​നെ സർക്കാർ സ​​​​​സ്പെന്‍​​​​​ഡ് ചെ​​​​​യ്തു. കു​​​​​ട്ടി​​​​​ക​​​​​ളു​​​​​ടെ മ​​​​​ര​​​​​ണ​​​​​കാ​​​​​ര​​​​​ണം വ്യ​​​​​ക്ത​​​​​മ​​​​​ല്ലെ​​​​​ന്നും സ​​​​​ർ​​​​​ക്കാ​​​​​ർ പ​​​​​റ​​​​​യു​​​​​ന്നു. ദു​​​​​ര​​​​​ന്തം ആ​​​​​വ​​​​​ർ​​​​​ത്തി​​​​​ക്കാ​​​​​തി​​​​​രി​​​​​ക്കാ​​​​​നു​​​​​ള്ള മാ​​​​​​​​​ർ​​​​​​​​​ഗ​​​​​​​​​ങ്ങ​​​​​​​​​ൾ നി​​​​​​​​​ർ​​​​​​​​​ദേ​​​​​​​​​ശി​​​​​​​​​ക്കാ​​​​​​​​​നാ​​​​​​​​​യി പ്ര​​​​​​​​​ത്യേ​​​​​​​​​ക സ​​​​​​​​​മി​​​​​​​​​തി​​​​​​​​​യെ​​​​​യും സ​​​​​ർ​​​​​ക്കാ​​​​​ർ നി​​​​​യോ​​​​​ഗി​​​​​ച്ചു. അതേസമയം ആശുപത്രിയില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ വീട്ടിലെത്തിക്കാനായി ആംബുലന്‍സ് സൗകര്യവും നല്‍കുന്നില്ല. ഇതിനെ തുടര്‍ന്ന് പലരും കുട്ടികളുടെ അടക്കം മൃതദേഹങ്ങളുമായി ബൈക്കിലും ഓട്ടോറിക്ഷയിലും ജീപ്പിലുമാണ് വീട്ടിലേക്ക് തിരിക്കുന്നത്.

ഗോരഖ്പുര്‍ ദുരന്തത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വീണ്ടും മരണം റിപ്പോര്‍ട്ട് ചെയ്യുന്നത്. വിഷയത്തില്‍ പ്രധാനമന്ത്രിയും കേന്ദ്രസര്‍ക്കാരും ഇടപെട്ടതിന് പിന്നാലെയാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അന്വേഷണം പ്രഖ്യാപിച്ചത്. മജിസ്ട്രേട്ടുതല അന്വേഷണത്തിനാണ് ഉത്തരവിട്ടിരിക്കുന്നത്. ലക്നൗവിൽ വിളിച്ചുചേർത്ത പ്രത്യേക വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

സംഭവത്തില്‍ ഓക്സിജൻ വിതരണക്കാരുടെ പങ്ക് പരിശോധിക്കുമെന്നും അന്വേഷണം ആരംഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു. കുട്ടികള്‍ മരിക്കാനിടയായ സംഭവത്തിന് ഉത്തരവാദികളാരായാലും അവരെ വെറുതെ വിടില്ലെന്നും ശക്തമായ നടപടികള്‍ ഉണ്ടാകുമെന്നും ആദിത്യനാഥ് അറിയിച്ചു. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ടെന്നും ഓക്‌സിജന്‍ വിതരണത്തിനായി മുന്‍സര്‍ക്കാരിന്റെ കാലത്തെ നടപടികളും പരിശോധിക്കുമെന്നും യോഗി ആദിത്യനാഥ് വ്യക്തമാക്കി.

സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തിയ മുഖ്യമന്ത്രി, വിശദമായ റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും വ്യക്തമാക്കി. അതേസമയം, ഇത്രയും കുട്ടികൾ മരിച്ചത് ഓക്സിജൻ ലഭിക്കാത്തതുകൊണ്ടല്ലെന്ന സംസ്ഥാന സർക്കാരിന്റെ വാദം മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിലും ആവർത്തിച്ചു. എന്നാൽ, ഓക്സിജൻ ലഭിക്കാത്തതിന്റെ പേരിൽ ഒരു കുട്ടി പോലും മരിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിക്കൊപ്പം വാർത്താ സമ്മേളനത്തിൽ പങ്കെടുത്ത ആരോഗ്യമന്ത്രി സിദ്ധാർഥ് നാഥ് സിങ് വ്യക്തമാക്കി. മരിച്ച കുട്ടികളെല്ലാം ഗോരഖ്പുരിൽ നിന്നുള്ളവരല്ല നേപ്പാൾ, ബിഹാർ തുടങ്ങിയ സ്ഥലങ്ങളിൽനിന്നെല്ലാം രോഗികൾ ചികിത്സ തേടി ഇവിടെയെത്തിയിരുന്നുവെന്നും അദ്ദേഹം അറിയിച്ചു.

അതിനിടെ, കുട്ടികളുടെ മരണത്തിനു കാരണം മൊത്തത്തിലുള്ള ശുചിത്വമില്ലായ്മയും തന്‍മൂലമുണ്ടാകുന്ന രോഗങ്ങളുമാണെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ വ്യക്തമാക്കി. പൊതുസ്ഥലങ്ങളിലെ മലമൂത്ര വിസര്‍ജ്ജനം ഉള്‍പ്പെടെയുള്ള ഘടകങ്ങളാണ് ശുചിത്വമില്ലായ്മയ്ക്ക് കാരണമെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. ഗോരഖ്പുരില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ബാബാ രാഘവ്ദാസ് മെഡിക്കല്‍ കോളജില്‍ ഓക്‌സിജന്‍ കിട്ടാതെ 63 കുട്ടികള്‍ മരിച്ച വിവരം പുറത്തുവന്നിട്ടും, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇതേക്കുറിച്ച് പ്രതികരിച്ചിരുന്നില്ല.

Leave a Reply