Home » നമ്മുടെ കോഴിക്കോട് » ‘ സീറോ വേസ്റ്റ് കോഴിക്കോട് ‘: പദ്ധതി ലോഗോ പ്രകാശനം ചെയ്തു

‘ സീറോ വേസ്റ്റ് കോഴിക്കോട് ‘: പദ്ധതി ലോഗോ പ്രകാശനം ചെയ്തു

ജില്ലാ ഭരണ നേതൃത്വം, തദ്ദേശഭരണ സ്ഥാപനങ്ങളുടെയും ശുചിത്വ മിഷന്റെയും വിവിധ സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ നടപ്പാക്കുന്ന സമ്പൂര്‍ണ മാലിന്യ നിര്‍മാര്‍ജന പദ്ധതിയായ ‘സീറോ വേസ്റ്റ് കോഴിക്കോട്’ പദ്ധതിയുടെ ലോഗോ മന്ത്രി ടി പി രാമകൃഷ്ണന്‍ പ്രകാശനംചെയ്തു. പദ്ധതി ബ്രോഷര്‍ ഹരിത കേരളം പദ്ധതി വൈസ് ചെയര്‍പേഴ്‌സണ്‍ ഡോ. ടി എന്‍ സീമ പ്രകാശനംചെയ്തു. ശുചിത്വ മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. എ വാസുകി ഏറ്റുവാങ്ങി. ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി ജില്ലാ ഭരണ നേതൃത്വം നടപ്പാക്കുന്ന ഗരിമ പദ്ധതിയുടെ ലോഗോ കോര്‍പറേഷന്‍ സെക്രട്ടറി മൃണ്‍മയി ജോഷിക്ക് നല്‍കി മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ പ്രകാശനംചെയ്തു.
നളന്ദ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ അധ്യക്ഷനായി. കലക്ടര്‍ യു വി ജോസ് ‘സീറോ വേസ്റ്റ് കോഴിക്കോട്’ പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു. എ പ്രദീപ്കുമാര്‍ എംഎല്‍എ പങ്കെടുത്തു. അസി. കലക്ടര്‍ സ്‌നേഹില്‍സിങ് സംസാരിച്ചു.

Leave a Reply