Home » നമ്മുടെ കോഴിക്കോട് » മേപ്പയൂർ- പള്ളിക്കര -കോഴിക്കോട്- കെഎസ്ആര്‍ടിസി സര്‍വീസ് നിര്‍ത്തലാക്കി

മേപ്പയൂർ- പള്ളിക്കര -കോഴിക്കോട്- കെഎസ്ആര്‍ടിസി സര്‍വീസ് നിര്‍ത്തലാക്കി

പള്ളിക്കര നിവാസികള്‍ക്ക് കോഴിക്കോട് നഗരത്തിലേക്കുള്ള യാത്രയ്ക്ക് ഏറെ ആശ്വാസമായിരുന്ന കെഎസ്ആര്‍ടിസി സര്‍വീസ് അവസാനിപ്പിച്ചു. മേപ്പയൂരില്‍ നിന്ന് പള്ളിക്കര വഴി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് സര്‍വീസ് നടത്തിയിരുന്ന കെഎസ്ആര്‍ടിസി സര്‍വീസ് ഒരാഴ്ച മുമ്പാണ് നിര്‍ത്തലാക്കിയത്. സ്വതവേ യാത്രാക്ലേശം അനുഭവിക്കുന്ന പള്ളിക്കര നിവാസികള്‍ക്ക് ഈ സര്‍വീസ് കൂടി നിര്‍ത്തലാക്കിയതോടെ യാത്രാദുരിതം ഇരട്ടിച്ചതായാണ് പരാതി.
15 വര്‍ഷത്തിലധികമായി ഈ റൂട്ടില്‍ കെഎസ്ആര്‍ടിസി ബസ്. ഇതിനുമുമ്പും ഈ ബസ് ഓട്ടം നിര്‍ത്തിയിരുന്നെങ്കിലും യാത്രക്കാരുടെ പരാതിയെ തുടര്‍ന്ന് വീണ്ടും ഓടിക്കുകയായിരുന്നു. ഡിപ്പോയുമായി ബന്ധപ്പെടുമ്പോള്‍ വ്യക്തമായൊരു മറുപടിപോലും അധികൃതര്‍ നല്‍കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. വടകര ഡിപ്പോക്ക് കീഴിലാക്കിയ ശേഷമാണ് ബസ് ഓട്ടം നിര്‍ത്തുന്നതെന്നാണ് യാത്രക്കാര്‍ പറയുന്നത്.

Leave a Reply