Home » എഡിറ്റേഴ്സ് ചോയ്സ് » ‘സണ്ണിച്ചേച്ചിയും’ മലയാളികളുടെ പൊതുബോധവും

‘സണ്ണിച്ചേച്ചിയും’ മലയാളികളുടെ പൊതുബോധവും

ഔട്ട് സ്പോക്കൺ

ഇക്കഴിഞ്ഞ ആഗസ്ത് പതിനേഴാം തിയ്യതി സണ്ണി ലിയോൺ കൊച്ചിയിലെത്തിയതോടെ സൈബറിടങ്ങളിടെ എഴുത്തുകാർ മലയാളികളുടെ പൊതുബോധത്തെ കുറിച്ച് വിശ്രമമില്ലാതെ എഴുതിക്കൊണ്ടിരിക്കുകയാണ്. ട്രോളൻമാർ ആഴ്ചകൾക്കു മുൻപേ പണി തുടങ്ങിയിട്ടുണ്ട് കേട്ടോ ഇന്റർവ്യൂവിനു പോയ മകനെയും നല്ല തെങ്ങിൻ തൈ വാങ്ങാൻ പോയ അച്ഛനെയും കാൽമുട്ട് വേദനയ്ക്ക് കുഴമ്പ് വാങ്ങാൻ പോയ മുത്തശ്ശനെയും കാലിഫോർണിയ കടപ്പുറം വഴി അവർ നേരത്തെ കൊച്ചിയിലെത്തിച്ചിട്ടുണ്ട്.

ഇനി സംഗതിയിലേക്കു വരാം പലരും പോൺ സ്റ്റാർ കൊച്ചിയിലെത്തി എന്ന തലക്കെട്ടോടെ അഭിസംബോധന ചെയ്യുന്നത് കണ്ടപ്പോൾ എനിക്കോർമ്മ വന്നത് പഴയൊരു തമാശയാണ് ‘ആർ എസ് എസ് ഗുണ്ടകൾ ഭക്ഷണം വിതരണം ചെയ്തു’ ഇത് കണ്ടപ്പോൾ മറ്റൊരാൾ ചോദിച്ചത്രേ ഇതൊരു നല്ല കാര്യമല്ലേ അതിലെന്തിനാ ഗുണ്ടകൾ എന്ന് എഴുതിയത് അപ്പോൾ കേട്ട മറുപടിയാണ് എല്ലായിപ്പോഴും എഴുതി എഴുതി അത് ഒരൊറ്റ വാക്കായിപോയി അതുകൊണ്ട് അങ്ങനെയേ വരൂ എന്ന്. പോൺ ഫിലിം അഭിനയമൊക്കെ നിർത്തി അവർ ഹോളിവുഡ് സിനിമകളിൽ അഭിനയിച്ചു തുടങ്ങിയെങ്കിലും ടീച്ചറായാലും വക്കീൽ ആയാലും തെങ്ങുമ്മേ കേറണ കോരന്റെ മോളല്ലേടോ എന്ന ലൈൻ. പിന്നൊരു കൂട്ടരുണ്ട് അവർക്ക് സണ്ണി ലിയോൺ സണ്ണിച്ചേച്ചിയാണ് പ്രായഭേദമന്യേ അവർ ചേച്ചിയെന്നു വിളിക്കുന്നത് സ്നേഹം കൊണ്ടോ ആരാധന കൊണ്ടോ ആണെന്ന് വിശ്വസിക്കാൻ തല്ക്കാലം നിർവാഹമില്ല. അങ്ങനെ തുടങ്ങുന്നു മലയാളിയുടെ കാഴ്ചപ്പാട്.  ഇനി സണ്ണി ലിയോൺ വന്നെന്നു കേട്ടപ്പോൾ ഓൻ ഏതു നാട്ടുകാരനാണെന്നു ചോദിച്ച നാട്ടുമ്പുറത്തെ സന്തോഷേട്ടനെ പോലെ ചുരുക്കം ആളുകൾക്ക് മനസിലായില്ലെങ്കിലോ കുറ്റം പറയാൻ പറ്റില്ലല്ലോ അതുകൊണ്ട് ആരാണ് സണ്ണി ലിയോൺ എന്ന് നമുക്കൊന്ന് നോക്കാം.

കരഞ്ജിത്ത് കൗർ വോഹൃ എന്ന സണ്ണി ലിയോൺ സിക്ക് പഞ്ചാബി മാതാപിതാക്കൾക്ക് 1981 മേയ് 13നു കാനഡയിലെ ഒൻടേറിയോ പ്രവിശ്യയിലെ സാർണിയ എന്ന പട്ടണത്തിൽ ജനിച്ചു. അച്ഛൻ തിബറ്റിൽ ജനിച്ച് ഡൽഹിയിൽ വളർന്ന ആളായിരുന്നു. അമ്മ ഹിമാചൽ പ്രദേശിലെ സിറാമൗർ ജില്ലയിൽ നിന്നുമുള്ള വനിതയായിരുന്നു അഭിനയത്രിയും, മോഡലുമായ സണ്ണി ലിയോൺ ഇപ്പോൾ ഇന്ത്യൻ സിനിമ രംഗത്തും നിറ സാനിധ്യമാണ്. മുൻകാലങ്ങളിൽ ചില അശ്ലീല ചിത്രങ്ങളിൽ അഭിനയിച്ച സണ്ണി ലിയോൺ അമേരിക്കൻ പൗരത്വം ഉള്ള ഇന്ത്യൻ വംശജയാണ്.

മഹാരാഷ്ടയിലെ ലാഥൂരില് നിന്ന് ഒരു കുഞ്ഞിനെ ദത്തെടുത്ത് തന്റെയും ഭര്ത്താവ് ഡാനിയേല് വെബറിന്റെയും ജീവിതത്തിലേക്ക് ഒരു കുഞ്ഞ് അതിഥി എത്തിയ വിവരം സണ്ണി സന്തോഷത്തോടെ വെളിപ്പെടുത്തിയപ്പോൾ പോലും മുൻ പോൺ സ്റ്റാർ ആയതിനാൽ സണ്ണിയ്ക്ക് കുഞ്ഞിനെ ദത്തെടുക്കാൻ അവകാശമില്ലെന്നാണ് പലരുടെയും വാദം. കുഞ്ഞിനെ സണ്ണി വഴിതെറ്റിക്കുമെന്നും അവര് എഴുതികളഞ്ഞു. സണ്ണിയല്ല ചിലര്ക്ക് പ്രശ്നം, വെളുത്ത നിറമുള്ള സണ്ണി കറുത്ത നിറമുള്ള കുഞ്ഞിനെ ദത്തെടുത്തതാണ് വര്ണവെറി ഭ്രാന്തു പിടിപ്പിച്ചവരെ ചൊടിപ്പിച്ചത്. ‘അവളെ ഉപേക്ഷിക്കൂ, സൗന്ദര്യമില്ലാത്ത ഈ കുഞ്ഞിനെ ദത്തെടുത്തത് ആരാധകരെ വേദനിപ്പിക്കുന്നു തുടങ്ങിയ രൂക്ഷമായ പ്രതികരണങ്ങളും

ഇനി മലയാളികളുടെ കാര്യം നോക്കാം ആക്രമിക്കപ്പെട്ട സ്ത്രീക്ക് വേണ്ടി ശബ്ദിക്കുകയും പിന്നാമ്പുറത്തൂടെ അവളുടെ തന്നെ വീഡിയോ ക്ലിപ്പിനു വേണ്ടി ശ്രമിക്കുകയും ചെയ്യുന്നവരോട് ‘സണ്ണി ലിയോണിന് ആർപ്പു വിളിച്ച നിങ്ങൾ ലെഗ്ഗിൻസ് ധരിക്കുന്ന സ്ത്രീകളെ അംഗീകരിക്കുമോ’ മലയാള നടിമാരുടെ ജീന്‍സിലോ സ്ലീവ്‌ലെസ് ടോപ്പിലോ അശ്ലീലം കാണുന്ന നിങ്ങളെങ്ങനെ സണ്ണി ലിയോണിനെ അംഗീകരിക്കുന്നു തുടങ്ങി കുറിക്കു കൊള്ളുന്ന ചോദ്യങ്ങൾ ചോദിക്കുന്ന ചില എഴുത്തുകാരെയും സൈബറിടങ്ങളിൽ കാണാനുണ്ട്. ചോദ്യം പ്രസ്കതമാണെകിലും അതിനൊന്നും മറുപടി പറയാൻ മാത്രം മലയാളികളുടെ പൊതുബോധം വളർന്നില്ല. സണ്ണി ലിയോണിനെ കാണാൻ പോയത് നവീകരിക്കുന്ന മലയാളിപുരുഷന്മാരുടെ ലക്ഷണമാണെന്നും കരുതുന്ന ചിലഎഴുത്തുകാരെയും കാണാം. അവരുടെ വിശ്വാസം ശരിയായിരിക്കട്ടെ എന്ന് വെറുതെ പ്രതീക്ഷിക്കാം.സണ്ണി ലിയോണിനെ കാണാൻ കൊച്ചിയിലെത്തിയ ആൾക്കൂട്ടത്തിൽ
‘പോൺ ഇന്ഡസ്ട്രിയില് അനുഭവിക്കാത്ത സ്ത്രീവിരുദ്ധത ബോളിവുഡില് ഉണ്ടെന്ന് തുറന്നുപറഞ്ഞ, നിറം നോക്കാതെ കുഞ്ഞിനെ ദത്തെടുത്ത, കോണ്ടം പരസ്യത്തില് അഭിനയിക്കുന്നത് മനുഷ്യരുടെ നന്മയ്ക്കാണെന്ന് പറഞ്ഞ സണ്ണി ലിയോൺ സൂപ്പറാണ്’ എന്നു ചങ്കൂറ്റത്തോടെ പറഞ്ഞെത്തിയ മലയാളികളെ വിരലിലെണ്ണാൻ. മാത്രമേ ഉണ്ടാകൂ.  എന്നും നാം തിരിച്ചറിയേണ്ടതുണ്ട്. അങ്ങനെ കുറച്ചു പേർ ഉള്ളത് കൊണ്ട് തന്നെ ഡിലീറ്റ് ഹിസ്റ്ററിയിലെ ഒരു പേര് മാത്രമായി സണ്ണി ലിയോൺ മാറില്ല എന്ന് നമുക്ക് പ്രതീക്ഷിക്കാം.

എന്തൊക്കെയായാലും കേരളക്കരയിലെ തന്നെ കാണാനെത്തിയ ആരാധകരെ സണ്ണി ഒരിക്കലും മറക്കില്ല എന്റെ കാര്‍ സ്‌നേഹത്തിന്റെ ഒരു കടലില്‍ എത്തിപ്പെട്ടതു പോലെ എന്നാണ് സണ്ണി ലിയോണ്‍ കൊച്ചിയിലെ ജനങ്ങളെ കുറിച്ച് പറഞ്ഞത്. തന്നെ കാണാനായി ഫ്ളക്സ് കീറി അതിനിടയിലൂടെ തല അകത്തേക്കിട്ടു നിൽക്കുന്ന ആളിന്റെ ചിത്രമാണ് തനിക്കേറ്റവും ഇഷ്ട്ടപ്പെട്ടതെന്നു സണ്ണി ട്വിറ്ററിൽ കുറിക്കുകയും ചെയ്തു. ട്വിറ്ററില് ചിലര് സണ്ണി ലിയോണിനെ ഗെയിം ഓഫ് ത്രോണ്സിലെ ഡ്രാഗണുകളുടെ മാതാവായ ഖലീസ്സിയുമായാണ് താരതമ്യപ്പെടുത്തിയത്. മലയാളത്തിലെ സൂപ്പര്‍ സ്റ്റാറുകളായ മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനും തള്ള് കൊടുത്തുകൊണ്ടാണ് വര്‍മയുടെ പ്രതികരണം. സണ്ണിയെ കാണാന്‍ തടിച്ചുകൂടിയ ആള്‍ക്കൂട്ടത്തെ കണ്ട് മമ്മൂട്ടിയും മോഹന്‍ലാലും അസൂയപ്പെട്ട് കരഞ്ഞിട്ടുണ്ടാകാമെന്നാണ് രാം വര്‍മ്മയുടെ വാക്കുകള്‍. ‘ഇത്രയേറെ ആളുകള്‍ വരുമെന്ന് അവര്‍ ഒരിക്കല്‍ പോലും ചിന്തിച്ച് കാണില്ല. കേരള ജനതയുടെ സത്യസന്ധതയ്ക്ക് മുന്നില്‍ ഞാന്‍ സല്യൂട്ട് ചെയ്യുന്നു’. വര്‍മ പറഞ്ഞു. അങ്ങനെ ചുരുക്കിപ്പറഞ്ഞാൽ സണ്ണി ലിയോൺ കൊച്ചിയിലെത്തിയത് ഒരു ചരിത്ര മുഹൂർത്തമായി മാറുമ്പോൾ കേരളാ പോലീസിന്റെ വക എന്തങ്കിലും വേണ്ടേ വിഷമിക്കേണ്ട സണ്ണി ലിയോണിനെ കൊച്ചിയില് ഉദ്ഘാടനത്തിനെത്തിച്ച് എംജി റോഡില് ഗതാഗതം തടസപ്പെടുത്തിയതിന് മൊബൈല് ഷോപ്പുടമയ്ക്കെതിരെയും കടയുടെ സമീപത്ത് നാശനഷ്ടങ്ങളുണ്ടാക്കിയ, കണ്ടാലറിയാവുന്ന ചിലർക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. ഇനി ഫേസ് ബുക്കിൽ കുറിപ്പെഴുതിവരെ പോലീസ് പിടിക്കുമോ അറിയില്ല.

രാഷ്ട്രീയ പാർട്ടികൾ ബ്ലോക്കുണ്ടാക്കുമ്പോൾ തനിക്കൊന്നും നോവില്ല അവർ കണ്ണിൽക്കണ്ടതെല്ലാം നശിപ്പിച്ചാലും തനിക്കു നോവില്ല തന്റെയൊക്കെ മുൻപിൽ വച്ച് സണ്ണിചേച്ചിയെ കണ്ടാൽ തനിക്കൊക്കെ നോവും അല്ലെ എന്ന് സുരേഷ് ഗോപി സ്റ്റൈലിൽ ചോദിക്കാൻ ഇവിടരും ഇല്ലേ..

Leave a Reply