Home » കലാസാഹിതി » എഴുത്തുമേശ » ദിശ : സർഗാത്മകതയുടെ ഇരുപത്തിയഞ്ച് ലക്കങ്ങൾ

ദിശ : സർഗാത്മകതയുടെ ഇരുപത്തിയഞ്ച് ലക്കങ്ങൾ

ചേന്ദമംഗല്ലൂർ: വിദ്യാലയ മാധ്യമപ്രവർത്തനത്തിന്റെ വേറിട്ട കാഴ്ചയാണ് ചേന്ദമംഗല്ലൂർ ഹയർ സെക്കണ്ടറി സ്കൂളിന്റെ ദിശ മുഖപത്രം. എട്ടു വർഷങ്ങൾ ആയി മുടങ്ങാതെ ഇറങ്ങുന്ന ദിശ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും വേറിട്ട വായനാ അനുഭവമാണ് നൽകുന്നത്. കെട്ടിലും മട്ടിലും ഒരു പത്രത്തിന്റെ എല്ലാ സവിശേഷതയും ഉൾക്കൊണ്ടുകൊണ്ടാണ് ദിശ അതിന്റെ പ്രയാണം തുടരുന്നത്.സ്ക്കൂളിന്റെ എട്ട് വർഷങ്ങൾക്ക് ചരിത്ര രേഖയാകാൻ ദിശക്ക് കഴിയുന്നു.

ദിശയുടെ എഡിറ്റർമാരായി പ്രവർത്തിച്ച ഐ. ഷമീല, അബ്ദുൽ നജാഹ്, കെ. നാദിയ എന്നിവരിലൂടെയാണ് ദിശ കേരളീയ പൊതു മണ്ഡലത്തിൽ അടയാളപ്പെട്ടത്. ‘കാക്ക’ എന്ന കവിതാ സമാഹാരം പുറത്തിറക്കിയാണ് ദിശയുടെ ആദ്യകാല എഡിറ്ററും ഇപ്പോൾ ഡൽഹി ജാമിഅ മില്ലിയ്യയിൽ എം.എ ഇംഗ്ലീഷ് ലിറ്ററേച്ചറിന് പഠിക്കുന്ന ഷമീല ദിശയുടെ യശസ്സ് ഉയർത്തിയത്. ഷമീലയുടെ നിരവധി കവിതകൾ ദിശയിൽ പ്രസിദ്ധികരിച്ചിട്ടുണ്ട്.

ദിശയുടെ ഇരുപത്തിയഞ്ചാം ലക്കം സ്കൂൾ യുവജനോത്സവ ഉദ്ഘാടനച്ചടങ്ങിൽ വെച്ച് പ്രശസ്ത ഗാനരചയിതാവ് ബാപ്പു വാവാട് പ്രകാശനം ചെയ്യുന്നു.

തിരുവനന്തപുരത്ത് വെച്ച് നടന്ന സംസ്ഥാന യുവജനോത്സവത്തിൽ ഹയർസെക്കണ്ടറി വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ ദിശയുടെ എഡിറ്റർ നാദിയ സ്കൂളിന് അഭിമാനമായി. മൃതസഞ്ജീവനി തേടി എന്ന കവിത മലയാളത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ടു. ദിശയിലെ സ്ഥിരം എഴുത്തുകാരിയാണ് നാദിയ. ദിശ മുൻ എഡിറ്ററായ അബ്ദുൽ നജാഹ് ഗാന്ധി പീസ് മിഷൻ സംഘടിപ്പിച്ച ദക്ഷിണാഫ്രിക്കൻ യാത്രാ സംഘത്തിലെ കോഴിക്കോട് ജില്ലയുടെ പ്രതിനിധി ആയിരുന്നു.

1500 ഓളം വിദ്യാർത്ഥികൾ പഠിക്കുന്ന ഈ വിദ്യാലയത്തിൽ കുട്ടികളുടെയും സ്കൂളിന്റെയും വിശേഷങ്ങളുമായെത്തുന്ന ദിശയെ രണ്ടു കൈയ്യും നീട്ടിയാണ് കുട്ടികളും രക്ഷിതാക്കളും സ്വീകരിക്കുന്നത്. കലാ കായിക രംഗങ്ങളിൽ മികവ് പുലർത്തുന്ന പ്രതിഭകളെ ദിശ പരിചയപ്പെടുത്തുന്നു.
കുട്ടികളുടെ മികച്ച രചനകളും ഇതിൽ ഇടം പിടിക്കുന്നു. ദിശ വിദ്യാർത്ഥികളിൽ മാധ്യമ പഠനത്തിന്റെയും പ്രവർത്തനത്തിന്റെയും ബാലപഠനങ്ങളാണ് ലക്ഷ്യം വെക്കുന്നത്. ഇതിന്റെ ഭാഗമായി തുടർച്ചയായ ഓരോ വർഷങ്ങളിലും കേരളത്തിലെ മികച്ച മാധ്യമ പ്രവർത്തകർ പങ്കെടുക്കുന്ന മാധ്യമ ശിൽപശാലയും സംഘടിപ്പിക്കുന്നു.

Image may contain: text

പ്രിൻസിപ്പൽ ഡോ. കൂട്ടിൽ മുഹമ്മദലി, ഹെഡ്മാസ്റ്റർ യു .പി മുഹമ്മദലി, വൈസ് പ്രിൻസിപ്പൽ ഒ. ശരീഫുദ്ദീൻ, ബന്ന ചേന്ദമംഗല്ലൂർ എന്നിവരുടെ നിർദ്ദേശങ്ങളും പ്രോത്സാഹനങ്ങളും ദിശയെ മുന്നോട്ട് നയിക്കുന്നു. ദിശ മീഡിയ ക്ലബ്ബിന്റെ നേതൃത്വത്തിലാണ് ദിശ ഇറങ്ങുന്നത്.കുട്ടികളടങ്ങുന്ന ഒരു പത്രാധിപ സമിതിയും അധ്യാപകരടങ്ങുന്ന ഒരു ഉപദേശക സമിതിയുമാണ് ദിശയുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത്. സ്കൂളിൽ ഇറങ്ങുന്ന മികച്ച ക്ലാസ് മാഗസിനുകൾക്ക് ദിശ പുരസ്കാരങ്ങൾ നൽകിവരുന്നു. അനശ്വര നിമിഷങ്ങൾ അടയാളപ്പെടുത്തുന്ന ദിശയെ അടയാളപ്പെടുത്തുന്ന ദിശയെ വിദ്യാർത്ഥികൾ എക്കാലത്തും ഓർമ്മയിൽ സൂക്ഷിക്കുന്നു.

വി.ആർ മുഹമ്മദ് റംഷിദ് ആണ് ദിശയുടെ പ്രഥമ എഡിറ്ററായി പ്രവർത്തിച്ചത്. പി. മുഷീറുൽ ഹഖ്, ഐ.ഷമീല, ഇംതിയാസ് അഹമ്മദ്, പി.സി ലമീഷ ഷെറിൻ, കെ. ഹിബ, അംജദ് റഹ്മാൻ, ഒ. എം അബ്ദു റഹ്മാൻ , ഒ.പി ജിഷാന, ടി.കെ മുബഷിർ, ഫുആദ് മുഹമ്മദ്, മാഷിദ റിദ് വാന, അബ്ദുൽ നജാഹ്, കെ. നാദിയ, ഹൈഫ ബന്ന, ഫെമിത ഫാത്തിമ, ഹംദ അമാനുല്ല, എന്നിവരാണ് കഴിഞ്ഞ വർഷങ്ങളിൽ എഡിറ്റർമാരായി പ്രവർത്തിച്ചത്. ഗിരീഷ് പുത്തഞ്ചേരിയുടെ ഓർമ്മയ്ക്കായി ബാങ്ക്മെൻസ് ക്ലബ്ബ് സംസ്ഥാന തലത്തിൽ സംഘടിപ്പിച്ച കവിതാമത്സരത്തിൽ വിജയിയായ ഹാബീൽ അഹമ്മദാണ് ഇപ്പോൾ ദിശയുടെ എഡിറ്റർ. ദിശ മീഡിയ ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിൽ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലും സംഘടിപ്പിക്കുന്നു. സലീം നടുവണ്ണൂരാണ് ദിശ കൺ വീനർ. ദിശയുടെ ഇരുപത്തിയഞ്ചാം ലക്കം സ്കൂൾ യുവജനോത്സവ ഉദ്ഘാടനച്ചടങ്ങിൽ വെച്ച് പ്രശസ്ത ഗാനരചയിതാവ് ബാപ്പു വാവാട് പ്രകാശനം ചെയ്തു. ഇസ് ലാഹിയ അസോസിയേഷൻ സെക്രട്ടറി കെ സുബൈർ ഏറ്റുവാങ്ങി.

Leave a Reply