Home » ന്യൂസ് & വ്യൂസ് » ലാവലിന്‍ കേസില്‍ വിധി പ്രസ്താവം തുടങ്ങി; വിധി മുഴുവന്‍ വായിച്ച ശേഷമേ വാര്‍ത്ത കൊടുക്കാവൂ മാധ്യമങ്ങള്‍ക്ക് ജസ്റ്റിസ് ഉബൈദിന്റെ നിര്‍ദേശം

ലാവലിന്‍ കേസില്‍ വിധി പ്രസ്താവം തുടങ്ങി; വിധി മുഴുവന്‍ വായിച്ച ശേഷമേ വാര്‍ത്ത കൊടുക്കാവൂ മാധ്യമങ്ങള്‍ക്ക് ജസ്റ്റിസ് ഉബൈദിന്റെ നിര്‍ദേശം

ലാവ്‌ലിന്‍ കേസ് വിധി പറയാന്‍ മാറ്റി വെച്ചശേഷം ഉമകത്തുകള്‍ കിട്ടിയെന്ന് ഹൈക്കോടതി ജഡ്ജി ഉബൈദുളള. വിധി മുഴുവന്‍ വായിച്ച ശേഷം മാത്രമേ വാര്‍ത്ത നല്‍കാവൂയെന്ന് മാധ്യമങ്ങള്‍ക്ക് ജഡ്ജി നിര്‍ദേശം നല്‍കി. ലാവ്‌ലിന്‍ കേസില്‍ വിധി പ്രസ്താവം തുടരുകയാണ്.
ലാവ്ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനടക്കമുളള പ്രതികളെ കുറ്റവിമുക്തരാക്കിയതിനെതിരെ സിബിഐ നല്‍കിയ റിവിഷന്‍ ഹര്‍ജിയിലാണ് കോടതി ഇന്ന് വിധി പ്രഖ്യാപിക്കുക. ജസ്റ്റിസ് ഉബൈദിന്റെ ബെഞ്ചാണ് വിധി പറയുന്നത്. അഞ്ച് മാസങ്ങള്‍ക്ക് മുമ്പായിരുന്നു കേസിന്റെ വാദം പൂര്‍ത്തിയായത്. അന്തരിച്ച മുന്‍ അഡ്വക്കേറ്റ് ജനറലായ എം.കെ ദാമോദരന്‍, പ്രമുഖ അഭിഭാഷകന്‍ ഹരീഷ് സാല്‍വെ എന്നിവരാണ് പിണറായിക്കായി കേസ് വാദിച്ചത്.
പിണറായി വിജയന്‍ വൈദ്യുതി മന്ത്രിയായിരിക്കെ നടന്ന ഇടപാടിലാണ് അഴിമതി ആരോപണം ഉയര്‍ന്നത്. പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കാനഡയിലെ എസ്എന്‍സി ലാവ്‌ലിന്‍ കമ്പനിയുമായി ഉണ്ടാക്കിയ 374.5 കോടിയുടെ കരാര്‍ മൂലം വൈദ്യുതി ബോര്‍ഡിനും സര്‍ക്കാരിനും നഷ്ടം വന്നെന്നായിരുന്നു കേസ്.

Leave a Reply