Home » ഇൻ ഫോക്കസ് » മൂന്ന് ഉദോഗസ്ഥന്മാർ മാത്രം വിചാരിച്ചാൽ ഇത്തരമൊരു അന്താരാഷ്ട്ര കരാർ ഉണ്ടാക്കാൻ കഴിയില്ല: രമേശ് ചെന്നിത്തല

മൂന്ന് ഉദോഗസ്ഥന്മാർ മാത്രം വിചാരിച്ചാൽ ഇത്തരമൊരു അന്താരാഷ്ട്ര കരാർ ഉണ്ടാക്കാൻ കഴിയില്ല: രമേശ് ചെന്നിത്തല

കുഴിച്ചു മൂടപ്പെട്ട കേസ് ഹൈക്കോടതി വിധിയോടെ വീണ്ടും തിരിച്ചുവന്നിരിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ലാവ്‌ലിൻ കേസിൽ ഹെക്കോടതി വിധി വന്നശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം . മൂന്ന് ഉദോഗസ്ഥന്മാർ മാത്രം വിചാരിച്ചാൽ ഇത്തരമൊരു അന്താരാഷ്ട്ര കരാർ ഉണ്ടാക്കാൻ കഴിയില്ലെന്നും വിധി ജഡ്ജെമെന്റ് എറർ ആയിരിക്കാമെന്നും അദ്ദേഹം പറഞ്ഞു. കീഴ്‌കോടതി വെറുതെ വിട്ട പ്രതികളെ സുപ്രീം കോടതി ശിക്ഷിച്ച ചരിത്രമുണ്ടെന്നും അന്തിമ വിധി സുപ്രീം കോടതി തീരുമാനിക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

Leave a Reply