Home » നമ്മുടെ കോഴിക്കോട് » ആർട് ഗാലറിയിലേക്കുള്ള ഇടവഴി സാംസ്കാരിക പ്രവർത്തകർ ‘പിടിച്ചെടുത്തു’

ആർട് ഗാലറിയിലേക്കുള്ള ഇടവഴി സാംസ്കാരിക പ്രവർത്തകർ ‘പിടിച്ചെടുത്തു’

സാമൂഹിക -സാംസ്‌കാരിക- സമ്പർക്ക ഇടങ്ങൾ മതിൽ കെട്ടി ഇല്ലാതാക്കുന്ന കോഴിക്കോട് കോർപറേഷൻ നടപടിയിൽ പ്രതിഷേധിച്ച് സാംസ്‌കാരിക പ്രവർത്തകരും കലാകാരന്മാരും ക്രൗൺ തീയേറ്ററിനും ആർട്ട് ഗാലറിക്കും ഇടയിലുള്ള റോഡ് പിടിച്ചെടുത്ത് സാംസ്കാരിക ഇടനാഴിയായി പ്രഖ്യാപിച്ചു.

ആർട്ട് ഗാലറിക്കും ടൌൺ ഹാളിനും ഇടയിൽ മതിൽകെട്ടിയ കോർപ്പറേഷൻ നടപടിക്കെതിരെ വെള്ളിയാഴ്ച രാവിലെ തുടങ്ങിയ പ്രതിഷേധ പരിപാടികളുടെ ഭാഗമായാണ് ആർട്ട് ഗാലറിക്കും ടൌൺ ഹാളിനുമിടയിലെ ഇടവഴി സാംസ്കാരിക പ്രവർത്തകർ പിടിച്ചടക്കുന്നു എന്ന് പ്രഖാപിച്ചത്. പരിപാടി സിവിക് ചന്ദ്രൻ ഉദ്ഘടാനം ചെയ്തു അനിൽ കുമാർ തിരുവോത്ത് അധ്യക്ഷത വഹിച്ചു ഷാജി കല്ലായി, സലാം വെള്ളയിൽ, രഞ്ജിത്ത് ചേവായൂർ, ഗുലാബ് ജാൻ, ആഷിഖ് ചെലവൂർ, നവീൻ രാജ്, സന്തോഷ് പാലക്കട, പത്മൻ പന്തീരാങ്കാവ്, നദീർ, കിരൺ ,അജയഘോഷ് , എ രത്നാകരൻ, തുടങ്ങിയവർ പ്രതിഷേധ പരിപാടിയിൽ പങ്കാളികളായി

Leave a Reply