ഓണം-ബക്രീദ് ദിനാഘോഷങ്ങളുടെ ഭാഗമായി കോഴിക്കോട് നഗരത്തില്‍ ഗതാഗതക്കുരുക്കുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ നഗരത്തിലെ സര്‍ക്കാര്‍, സ്വകാര്യ ഉടമസ്ഥതയിലെ 20 താല്‍ക്കാലിക പാര്‍ക്കിങ് കേന്ദ്രങ്ങള്‍ നിശ്ചയിച്ച് കലക്ടര്‍ ഉത്തരവിട്ടു. സ്വകാര്യ സ്ഥലങ്ങളുടെ ഉടമകള്‍ക്ക് പാര്‍ക്കിങ് ഫീസിനത്തില്‍ തുക നിശ്ചയിച്ച് നല്‍കുന്നതിന് കോര്പറേഷന് സെക്രട്ടറിയെ ചുമതലപ്പെടുത്തി.
മലബാര്‍ മാര്‍ക്കറ്റിങ് സൊസൈറ്റി ഭൂമി, ഭട്ട്റോഡ് പാര്‍ക്ക്, രാമകൃഷ്ണമിഷന്‍ സ്കൂള്‍ ഗ്രൗണ്ട് മീഞ്ചന്ത, വെസ്റ്റ്ഹില്‍ പോളിടെക്നിക് ഗ്രൗണ്ട്, സ്കില്‍ ഡവലപ്മെന്റ് സെന്റര്‍, സിവില്‍ സ്റ്റേഷന് എതിര്‍വശം, സ്വപ്ന നഗരി എരഞ്ഞിപ്പാലം, കുന്നമംഗലം ഹൈസ്കൂള്‍ ഗ്രൗണ്ട്, ഗവ. മോഡല്‍ ഹൈസ്കൂള്‍ ഗ്രൗണ്ട്, പന്നിയങ്കര ഫ്ളൈ ഓവര്‍ ബ്രിഡ്ജിനു താഴെ, ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ് എന്നിവയാണ് സര്‍ക്കാര്‍ ഉടമസ്ഥതയിലെ താല്‍ക്കാലിക പാര്‍ക്കിങ് സ്ഥലങ്ങള്‍.
സ്വകാര്യ ഉടമസ്ഥതയിലെ പാര്‍ക്കിങ് കേന്ദ്രങ്ങള്‍: തോപ്പയില്‍ ബീച്ച് കുറുമ്പ ഭഗവതി ക്ഷേത്രത്തിനു സമീപം, ലാമിയ സില്‍ക്സിന് പിറകു വശം, ബിഗ് ബസാറിനു സമീപം മാവൂര്‍ റോഡ്, അല്‍സലാമ ഹോസ്പിറ്റലിനു സമീപം, മലബാര്‍ ക്രിസ്ത്യന്‍ കോളേജ് ഗ്രൗണ്ട് (പടിഞ്ഞാറു ഭാഗം), എമറാള്‍ഡ് ഗ്രൂപ്പിന്റെ ഭൂമി സരോവരം പാര്ക്കിന് സമീപം, കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ഭൂമി അരയിടത്തു പാലം, കെടിസി ഗ്രൗണ്ട് മിംസ് ഹോസ്പിറ്റലിനു സമീപം, രണ്ടാമത്തെ ഫ്ളൈ ഓവറിനു സമീപം ജമ്പൂട്ടി ബസാര്‍, എക്സ് സര്‍വീസ് മെന്‍ ഗ്രൗണ്ട് റെയില്‍വേ ഓവര്‍ ബ്രിഡ്ജിനു സമീപം.