കോഴിക്കോട് നിന്നും ബംഗ്ളൂരുവിലേക്ക് തിരിച്ച കെഎസ്ആര്‍ടിസി ബസ് കൊളളയടിച്ചു. യാത്രക്കാരുടെ കഴുത്തില്‍ വടിവാള്‍ വെച്ചാണ് നാലംഗ സംഘം സ്വര്‍ണവും പണവും കവര്‍ന്നത്. ഇന്ന് പുലര്‍ച്ചെ 2.45നാണ് ചന്നപട്ടണയില്‍ വെച്ചായിരുന്നു സംഭവം. പ്രാഥമികാവശ്യങ്ങള്‍ക്കായി ബസ് നിര്‍ത്തിയപ്പോഴായിരുന്നു യാത്രക്കാരെന്ന നിലയില്‍ ബൈക്കിലെത്തിയ നാലംഗ സംഘം ബസിനുളളിലേക്ക് മാരകായുധങ്ങളുമായി കയറിയത്. യാത്രക്കാരുടെ കഴുത്തില്‍ വടിവാള്‍ വെച്ച് ഭീഷണിപ്പെടുത്തിയാണ് സ്വര്‍ണവും പണവും കവര്‍ന്നത്. യാത്രക്കാര്‍ സുരക്ഷിതരാണ്. അജ്ഞാതരായ നാലംഗ സംഘത്തിനെതിരെ ചന്നപട്ടണ പൊലീസില്‍ യാത്രക്കാര്‍ പരാതി നല്കി.