Home » ന്യൂസ് & വ്യൂസ് » അച്ഛന്റെ ശ്രാദ്ധത്തിന് ബലിയിടാന്‍ അനുമതി തേടി ദിലീപ് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചു

അച്ഛന്റെ ശ്രാദ്ധത്തിന് ബലിയിടാന്‍ അനുമതി തേടി ദിലീപ് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചു

അച്ഛന് ബലിയിടാന്‍ അനുമതി തേടി നടന്‍ ദിലീപ് വീണ്ടും കോടതിയെ സമീപിച്ചു. അച്ഛന്റെ ശ്രാദ്ധ ദിവസമായ ഈ മാസം ആറാം തിയ്യതി ബലിയിടാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ടാണ് ദിലീപ് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചത്. ദിലീപിന്റെ റിമാന്‍ഡ് കാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് പുതിയ അപേക്ഷയുമായി ദിലീപ് കോടതിയിലെത്തിയത്.പ്രോസിക്യൂഷന്‍ ദിലീപിന്റെ അപേക്ഷയില്‍ എന്ത് നിലപാടെടുക്കുമെന്ന് ഇപ്പോള്‍ വ്യക്തമല്ല. ദിലീപിന്റെ അപേക്ഷ കോടതി ഇന്ന് തന്നെ പരിഗണിക്കും.

Leave a Reply