യുവനടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ജയിലിൽ കഴിയുന്ന നടൻ ദിലീപിനെ കാണാൻ ഭാര്യ കാവ്യാ മാധവനും മകൾ മീനാക്ഷിയും ആലുവ സബ് ജയിലിലെത്തി. കാവ്യയുടെ പിതാവ് മാധവനൊപ്പമാണ് ഇരുവരും ദിലീപിനെ കാണാനെത്തിയത്. കേസുമായി ബന്ധപ്പെട്ട് ദിലീപിനെ അറസ്റ്റു ചെയ്ത ശേഷം ഇരുവരും ആദ്യമായാണ് കൂടിക്കാഴ്ച നടത്തുന്നത്. ആലുവ സബ്ജയിലിലെ കൂടിക്കാഴ്ച 20 മിനിറ്റോളം നീണ്ടു.
കേസിൽ ഏറെ വിവാദമായ ‘മാഡ’ത്തെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് കാവ്യാ മാധവൻ പ്രതികരിച്ചില്ല. . കേസിലെ മുഖ്യപ്രതി സുനിൽകുമാർ എന്ന പൾസർ സുനി, തന്റെ ‘മാഡം’ കാവ്യാ മാധവൻ ആണെന്ന് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. എന്നാൽ ഇക്കാര്യം പൊലീസ് ഗൗരവത്തിൽ എടുത്തിട്ടില്ല.
ദിലീപിനെ കാണാന്‍ സുഹൃത്ത് നാദിര്‍ഷയും ജയിലിലെത്തിയിരുന്നു. പത്ത് മിനിറ്റോളം ഇരുവരും കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയില്‍ ഇരുവരും പൊട്ടിക്കരഞ്ഞു. ആദ്യമായാണ് ദിലീപിനെ കാണാന്‍ നാദിര്‍ഷ ജയിലിലെത്തുന്നത്.
പിതാവിന്റെ ശ്രാദ്ധദിനത്തില്‍ ബലികര്‍മ്മങ്ങള്‍ ചെയ്യുന്നതിനായി വീട്ടില്‍ പോകാന്‍ അങ്കമാലി മജിസ്ട്രേറ്റ് കോടതി ഇന്ന് ദിലീപിന് അനുമതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് കാവ്യയും മകളും ദിലീപിനെ കാണാനായി ജയിലിലെത്തിയത്.