Home » അടുക്കള » ഈ ഓണത്തിന് വീട്ടിലുണ്ടാക്കാം ക്യാരറ്റ് പായസം

ഈ ഓണത്തിന് വീട്ടിലുണ്ടാക്കാം ക്യാരറ്റ് പായസം

ആവശ്യമായ സാധനങ്ങള്‍
ക്യാരറ്റ് ചെറുതായി അരിഞ്ഞത് – 1 കപ്പ്
പാല്‍ – 2 ലിറ്റര്‍
മില്‍ക്ക് മെയ്ഡ് – 50 ഗ്രാം
അണ്ടിപ്പരിപ്പ് – വറുത്തിടാന്‍ പാകത്തിന്
നെയ്യ് – വലിയ രണ്ട് ടീസ്പൂണ്‍ പഞ്ചസാര – പാകത്തിന്

തയ്യാറാക്കുന്ന വിധം
അരിഞ്ഞു വെച്ചിരിക്കുന്ന ക്യാരറ്റ് നെയ്യില്‍ വഴറ്റുക. അതിനു ശേഷം പാല്‍ ഒഴിച്ച് നല്ല പോലെ വെന്ത് വറ്റുമ്പോള്‍ പഞ്ചസാര ചേര്‍ത്ത് യോജിപ്പിക്കുക. പിന്നീട് മില്‍ക്ക്‌മെയ്ഡ് ചേര്‍ത്ത് ഇറക്കി വെയ്ക്കുക. മുകളില്‍ അണ്ടിപ്പരിപ്പ് വറുത്തത് വിതറി ഇളം ചൂടോടെ ഉപയോഗിക്കാം. രുചികരമായ ക്യാരറ്റ് പായസം റെഡി.

Leave a Reply