‘ഉണ്ടറിയണം ഓണം’ എന്നാണ് പ്രമാണം. ബന്ധു മിത്രാദികളോടൊപ്പമുള്ള മഹാഭോജനം എന്ന് അർഥമുള്ള സഗ്ധി എന്ന സംസ്കൃതശബ്ദത്തിൽ നിന്നാണ് സദ്യ എന്ന മലയാള വാക്കിന്റെ ഉദ്ഭവം. രുചികളെല്ലാം അടങ്ങിയിരിക്കണം ഓണ സദ്യയിൽ. എരിവ്, പുളി, ഉപ്പ്, മധുരം, കയ്പ്, ചവർപ്പ് എന്നീ ആറുരസങ്ങളും ചേർന്നതാണ് സദ്യ. വാഴയുടെ ഇലയിലാണ് ഓണവിഭവങ്ങളെല്ലാം വിളമ്പേണ്ടത്. സദ്യ വിളമ്പുന്നതിനും ഉണ്ണുന്നതിനും ചില ക്രമവും ചിട്ടകളുമുണ്ട്. നിലത്തു പായ വിരിച്ച് അതില്‍ തൂശനില ഇട്ട് അതില്‍ വേണം സദ്യ വിളമ്പാന്‍ തൂശനിലയുടെ തലഭാഗം, ഉണ്ണുന്ന ആളിന്റെ ഇടത്തുവശത്തായിരിക്കണം വരേണ്ടത്.
സദ്യയ്ക്ക് ഇല ഇടുന്നത് മുതല്‍ തുടങ്ങുന്നു സദ്യയുടെ ക്രമങ്ങള്‍. തൂശനിലയുടെ തലഭാഗം, ഉണ്ണുന്ന ആളിന്റെ ഇടത്തുവശത്തായിരിക്കണം വരേണ്ടത് . ഓരോ കറികളും വിളമ്പുന്നത്തിന് അതിന്റെതായ രീതി ഉണ്ട് .കായനുറുക്ക്, ശര്‍ക്കരവരട്ടി, എന്നിവ വാഴയിലയുടെ ഇടത്ത് ഭാഗത്താണ് വിളമ്പുക. അച്ചാറുകളും , ഇഞ്ചിപുളി തുടങ്ങിയ വിഭവങ്ങൾ ഇലയുടെ ഇടത്തേ മൂലയില്‍ വിളമ്പുന്നു. പഴം ഇടത്തുവശത്ത് ഇലയുടെ താഴെയായിവയ്ക്കുന്നു , അതിനു മുകളില്‍ പപ്പടവും വയ്ക്കുന്നു. അതിനു ശേഷം പച്ചടി, കിച്ചടി , ഇഞ്ചി , എന്നിവയും മദ്ധ്യഭാഗത്തുനിന്നും വലത്തുഭാഗത്തേക്ക് അവിയല്‍, തോരന്‍, കാളന്, ഓലന്‍ എന്നിവയും വിളമ്പുന്നു. അതിനു ശേഷം ചോറ് വിളമ്പി ആദ്യം പരിപ്പും, നെയും വിളമ്പു. ഇത് പപ്പടം കൂട്ടി കഴിക്കാവുന്നത് ആണ്. അതിനു ശേഷം സാമ്പാര്‍ വിളമ്പുന്നു , അതുകഴിഞ്ഞാല്‍ അല്പം പുളിക്കായ്പുളിശ്ശേരിയും വിളമ്പുന്നു.
ഇനി പയസങ്ങള്‍ വിളമ്പണം. അട പ്രഥമന്‍ ആണ് പ്രധാനമായും വിളമ്പുക. പഴം ചേര്‍ത്ത് ആണ് പായസം കഴിക്കുക. ഒന്നിലേറെ പയസങ്ങള്‍ സദ്യയില്‍ വിളമ്പാറുണ്ട്. മധുരത്തിന്റെ മത്തു കുറക്കാന്‍ അല്പം ചോറ് കുടി വിളമ്പി തൈര് , രസം എന്നിവ കൂട്ടി കഴിക്കുന്നു. സദ്യ കഴിഞ്ഞ് ഇല മടക്കുന്നതിനും രീതിയുണ്ട്. ഊണ് ഇഷ്ടപ്പെട്ടാല്‍ ഇല മുകളില്‍ നിന്ന് താഴോട്ടാണു മടക്കുക.