Home » ഇൻ ഫോക്കസ് » ദിലീപിന് ഓണക്കോടിയുമായി ജയറാം ആലുവ സബ് ജയിലിലെത്തി

ദിലീപിന് ഓണക്കോടിയുമായി ജയറാം ആലുവ സബ് ജയിലിലെത്തി

ദിലീപിനെ സുഹൃത്തും നടനുമായ ജയറാം ആലുവ സബ് ജയിയിലെത്തി സന്ദര്‍ശിച്ചു. ജാമ്യാപേക്ഷ നിരസിക്കപ്പെട്ടതിനെ തുടര്‍ന്ന് തിരുവോണ നാളിലും ജയിലില്‍ തുടരുന്ന സാഹചര്യത്തിലാണ് ജയറാം ജയിലിലെത്തി ദിലീപിനെ കണ്ടത്.

ജയിലിനുളളില്‍ ദിലീപ് സന്തോഷവാനാണെന്ന് നടന്‍ ജയറാം പറഞ്ഞു. ദിലീപിനെ സന്ദര്‍ശിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒന്നുമില്ല, ഒരു ഓണക്കോടി കൊടുക്കാന്‍ പോയതാണ്. എല്ലാവര്‍ഷവും ഞങ്ങള്‍ തമ്മിലുളള ഒരു ഓണക്കോടി കൊടുക്കലുണ്ട്. അത് മുടക്കാന്‍ പാടില്ല അതുകൊണ്ടാണ് ജയിലിലെത്തി ദിലീപിന് ഓണക്കോടി കൊടുത്തത്.ജയിലിനുളളില്‍ ദിലീപ് സന്തോഷവാനാണോ എന്നുളള ചോദ്യത്തിന് അദ്ദേഹം നല്ല സന്തോഷവാനാണെന്നും ജയറാം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ജയിലില്‍ നിന്നിറങ്ങി വാഹനത്തിനുളളിലേക്ക് ധൃതിയില്‍ നടന്നുവരികെയാണ് ജയറാമിനെ മാധ്യമങ്ങള്‍ വളഞ്ഞത്. വേഗത്തില്‍ തന്നെ ചില ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി കാറില്‍ കയറി രക്ഷപ്പെടുകയായിരുന്നു അദ്ദേഹം.

ഉത്രാടദിനമായ ഞായറാഴ്ചയും സിനിമാ രംഗത്തെ പിന്നണി പ്രവര്‍ത്തകരും നടന്‍മാരുമടക്കമുളള പ്രമുഖര്‍ ദിലീപിനെ കാണാനെത്തിയിരുന്നു. സംവിധായകന്‍ രഞ്ജിത്ത്, നടന്‍മാരായ സുരേഷ് കൃഷ്ണ, കലാഭവന്‍ ഷാജോണ്‍, ഹരിശ്രീ അശോകന്‍, ഏലൂര്‍ ജോര്‍ജ് തുടങ്ങിയവരാണ് ജയിലിലെത്തി ദിലീപിനെ കണ്ടത്. എന്നാല്‍, സന്ദര്‍ശനത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കാന്‍ ഇവരാരും തയാറായില്ല.

Leave a Reply