മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയും ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കടുത്ത വിമര്‍ശകയുമായ ഗൗരി ലങ്കേഷ് കൊല്ലപ്പെട്ട സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. മൂന്ന് വിഭാഗങ്ങളായി തിരിഞ്ഞാണ് കര്‍ണ്ണാടക പൊലീസ് അന്വേഷണം നടത്തുന്നത്. ഇന്നലെ രാത്രി തന്നെ ഗൗരി ലങ്കേഷിന്റെ വീട്ടിലെ സിസിടിവിയിലെ ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിരുന്നു. ഇവരുടെ വീടിന് സമീപത്തുളള വീടുകളിലേയും കെട്ടിടങ്ങളിലേയും ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്. സിസിടിവി ദൃശ്യങ്ങളില്‍ നിന്നും എന്തെങ്കിലും തെളിവ് ലഭിക്കുമെന്നാണ് പൊലീസ് പ്രതീക്ഷ. വീഡിയോ പരിശോധിക്കുന്നതിന് പൊലീസ് വിദഗ്ധരുടെ സഹായം തേടിയിട്ടുണ്ട്. കൊലപാതകികളുടെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിരിക്കാമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം കൊലപാതകത്തിന് പിന്നില്‍ രണ്ടിലേറെ ആളുകള്‍ക്ക് പങ്കുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്. സംഘപരിവാറിനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്ന ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിന് പിന്നില്‍ പരിവാര്‍ ബന്ധമുളള സംഘടനകള്‍ ആണെന്ന നിഗമനത്തിലാണ് പൊലീസ്. കൃത്യം നടത്തിയത് പ്രൊഫഷണല്‍ കില്ലര്‍ ആകാമെന്നും അന്വേഷണ സംഘം സംശയിക്കുന്നു. ഗൗരി ലങ്കേഷിനോട് വ്യക്തിപരമായി ആര്‍ക്കെങ്കിലും വിരോധമുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തികരിച്ച് 12 മണിയോടെ മൃതദേഹം പൊതുദര്‍ശനത്തിന് വ്ക്കും. കൊലപാതകത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് നിലപാടിലാണ് ബന്ധുക്കള്‍.
