Home » നമ്മുടെ കോഴിക്കോട് » ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് കോഴിക്കോട്ടെ മാധ്യമ പ്രവർത്തകർ

ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് കോഴിക്കോട്ടെ മാധ്യമ പ്രവർത്തകർ

പ്രശസ്ത മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് കോഴിക്കോട്ടെ മാധ്യമ പ്രവർത്തകർ മാനാഞ്ചിറയിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. ഫാസിസം അതിന്റെ കരാള ഹസ്തങ്ങൾ പ്രതികരിക്കുന്ന കരങ്ങൾക്കെതിരെ കൊലപാതകം നടത്തുന്നു കാലത്ത് പ്രതിഷേധമാണ് ആയുധം എന്ന് പ്രഖ്യാപിച്ചുകൊണ്ട് നടന്ന സംഗമത്തിൽ കമാൽ വരദൂർ, അനൂപ് കെ ദാസ്, പസ്കി, നൗഷാദ് എന്നിവർ സംസാരിച്ചു.

ഇന്നലെ രാത്രി എട്ടുമണിയോടെയാണ് ബെംഗളൂരുവിലെ രാജരാജേശ്വരി നഗറിലുള്ള വസതിയിൽ വച്ച് ഗൗരി ലങ്കേഷ് വെടിയേറ്റ് മരിച്ചത്. ആകെ ഏഴുവട്ടമാണ് അക്രമികള്‍ വെടിയുതിര്‍ത്തത്. ഇതില്‍ നാല് വെടിയുണ്ടകള്‍ വീടിന്റെ ഭിത്തിയിലാണ് തറച്ചത്. മൂന്നെണ്ണം അവരുടെ ദേഹത്തും. രണ്ട് വെടിയുണ്ടകള്‍ നെഞ്ചിലും ഒന്ന് നെറ്റിയിലും തറച്ചു. നാലു വെടിയുണ്ടകള്‍ പൊലീസ് കണ്ടെടുത്തു. ‘ലങ്കേഷ് പത്രിക’യുടെ എഡിറ്ററും കർണാടകയിലെ വിവിധ മാധ്യമങ്ങളിൽ കോളമെഴുത്തുകാരിയുമായിരുന്നു ഗൗരി ലങ്കേഷ് മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ പി.ലങ്കേഷിന്റെ മകളാണ്. സാമൂഹ്യപ്രവർത്തക കൂടിയായിരുന്ന ഗൗരി ലങ്കഷ്, ആർഎസ്എസ്സിനും ബിജെപിക്കും എതിരെ ഒട്ടേറെ ലേഖനങ്ങവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഏറെ വിവാദം സൃഷ്ടിച്ച കൽബുർഗി വധക്കേസുമായി ബന്ധപ്പെട്ട് നടന്ന പ്രതിഷേധങ്ങളിൽ സജീവ പങ്കാളിയായിരുന്നു.

Leave a Reply