ദാവണി പെണ്ണാളേ…കാർക്കൂന്തൽ ഇഴയാകെ… സോഷ്യൽ മീഡിയയിൽ തരംഗമാവാൻ മിഞ്ചി എത്തുന്നു. ശബ്ദങ്ങളുടെയോ വര്‍ണങ്ങളുടെയോ അതിപ്രസരമില്ലാതെ ഗ്രാമീണത്തനിമയിൽ ഒരുക്കിയ ഒരു മ്യൂസിക്കൽ ആൽബം, അതാണ് മിഞ്ചി. മലയാള സിനിമയില്‍ സംവിധാന സഹായിയായി വര്‍ക്ക് ചെയ്യുന്ന വരുണ്‍ ധാരയാണ് മിഞ്ചി സംവിധാനം ചെയ്തിരിക്കുന്നത്. വരുണിന്റെ പ്രവർത്തി പരിചയം മിഞ്ചിക്ക് മിഴിവേകുന്നു എന്നതിൽ സംശയമില്ല. കവര്‍ സോങ്ങുകളിലൂടെ സോഷ്യല്‍ മീഡിയയ്ക്ക് പരിചിതയായ ശ്രുതി ലക്ഷ്മിയാണ് സംഗീതം നിർവഹിച്ചിരിക്കുന്നത്. വിഷ്ണു പടിക്കപ്പറമ്പിൽ എഴുതിയ വരികള്‍ പാടിയിരിക്കുന്നത് സംഗീത സംവിധായിക കൂടിയായ ശ്രുതി ലക്ഷ്മിയും ജ്യോതി കൃഷ്ണയുമാണ്. ഇടുക്കിയുടെ ദൃശ്യഭംഗി ക്യാമറയ്ക്കുള്ളിൽ ഒതുക്കി ഛായാഗ്രഹണം ശ്രീകാന്ത് ഈശ്വർ നിർവഹിച്ചിരിക്കുന്നു. എഡിറ്റിങ് ആകാശ് ജോസഫ്. ബദ്രി കൃഷ്ണ, പാർവതി ആര് കൃഷ്ണ എന്നിവരാണ് ഇതില്‍ അഭിനയിച്ചിരിക്കുന്നത്. സെപ്തംബർ എട്ടിന് റിലീസ് ചെയ്ത മിഞ്ചി ഇതിനോടകം തന്നെ കണ്ടത് പതിനായിരങ്ങളാണ്. മിഞ്ചി നിങ്ങൾക്കും ഇഷ്ടപ്പെടും തീർച്ച.
