Home » ഇൻ ഫോക്കസ് » തെളിവുകള്‍ കണ്ടെത്താനായില്ല; ബിജെപി മെഡിക്കല്‍ കോഴ വിവാദത്തില്‍ അന്വേഷണം അവസാനിപ്പിക്കുന്നു

തെളിവുകള്‍ കണ്ടെത്താനായില്ല; ബിജെപി മെഡിക്കല്‍ കോഴ വിവാദത്തില്‍ അന്വേഷണം അവസാനിപ്പിക്കുന്നു

മെഡിക്കല്‍ കോഴ വിവാദത്തില്‍ അന്വേഷണം വിജിലന്‍സ് അവസാനിപ്പിക്കുന്നു. തെളിവ് കണ്ടെത്താനായില്ലെന്ന് വിജിലന്‍സ് വ്യക്തമാക്കി. പണം കൈമാറിയതിന്റെ രേഖകള്‍ കണ്ടെത്താനായില്ല. കോളെജ് ഉടമ മലക്കം മറിഞ്ഞത് തിരിച്ചടിയായി. 5.6 കോടിയുടെ അഴിമതി നടന്നെന്നായിരുന്നു ബിജെപി നിയോഗിച്ച അന്വേഷണകമ്മീഷന്റെ കണ്ടെത്തല്‍.

കേസ് അവസാനിപ്പിക്കുന്നതായി ചൂണ്ടിക്കാട്ടി ഉടൻ വിജിലൻസിന്റെ ചുമതല വഹിക്കുന്ന ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്ക് റിപ്പോർട്ട് നൽകും. സർക്കാർ ഖജനാവിന് ഒരു രൂപയുടെ എങ്കിലും നഷ്ടമുണ്ടാക്കുന്ന തരത്തിലുള്ള ആരോപണങ്ങളും കേസുകളുമാണു സാധാരണയായി വിജിലൻസ് അന്വേഷിക്കാറുള്ളത്. എന്നാൽ, ഇതിനു വിരുദ്ധമായി തെളിവു പോലുമില്ലാത്ത കേസിലാണ് വിജിലൻസ് പ്രാഥമിക പരിശോധന നടത്തിയത്.

വർക്കലയിലെ എസ്.ആർ മെഡിക്കൽ കോളേജിന് അംഗീകാരം ലഭിക്കാൻ ആറ് കോടി രൂപ കോഴ ഡൽഹിയിലുള്ള ഇടനിലക്കാരൻ സതീഷ് നായർ വഴി നകിയെന്നാണ് ബിജെപി നിയോഗിച്ച അന്വേഷണ കമ്മിഷൻ കണ്ടെത്തിയത്. വിജിലൻസ് സ്‌പെഷൽ ഇൻവെസ്റ്റിഗേഷൻ രണ്ടാം യൂണിറ്റ് എസ്.പി കെ.ജയകുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടന്നുവന്നത്. വിജിലൻസിന്റെ മൊഴിയെടുപ്പിൽ മെഡിക്കൽ കോളേജ് അനുമതിക്കായി ആർക്കും കോഴ നൽകിയിട്ടില്ലെന്ന നിലപാടാണ് ആരോപണം ഉയർന്ന വർക്കല, പാലക്കാട് കോളേജ് മാനേജ്‌മെന്റുകൾ സ്വീകരിച്ചത്. പണം നൽകിയ കോളേജ് ഉടമ ഷാജിയും പരാതി നൽകിയിരുന്നില്ല. പണം നൽകിയതിന് രേഖകൾ ഇല്ലാത്തതിനാൽ തന്നെ അന്വേഷണവുമായി മുന്നോട്ട് പോകുന്നതിൽ അർത്ഥമില്ലെന്നാണ് വിജിലൻസിന്റെ നിലപാട്.ച്ചു.

Leave a Reply