Home » ന്യൂസ് & വ്യൂസ് » സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷക്ക് വധഭീഷണി

സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷക്ക് വധഭീഷണി

സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈനെതിരെ വധഭീഷണി. ദിലീപ് വിഷയത്തില്‍ പിസി ജോര്‍ജിനെതിരെ കേസെടുത്തതിന് ശേഷമാണ് തനിക്ക് വധഭീഷണി ലഭിച്ചത് എന്ന് ജോസഫൈന്‍ വ്യക്തമാക്കി. മനുഷ്യവിസര്‍ജ്യവും ഭീഷണി കത്തുകളും തപാലില്‍ ലഭിച്ചെന്നും ജോസഫൈന്‍ മാധ്യമങ്ങളോട് പറഞ്ഞു. നടി ആക്ര മിക്കപ്പെട്ട കേസില്‍ നടിക്കും വിമന്‍ ഇന്‍ സിനിമാ കളക്ടീവിനും പരസ്യ പിന്തുണ പ്രഖ്യാപിച്ചതിന് ശേഷം വധഭീഷണി ലഭിക്കാറുണ്ട്. ഇത്തരം ഭീഷണി കൊണ്ട് കര്‍ത്തവ്യത്തില്‍ നിന്നും പിന്നോട്ട് പോകില്ലെന്നും ജോസഫൈന്‍ മാധ്യമങ്ങളോട് പറഞ്ഞു.

Leave a Reply