Home » ആരോഗ്യം » രക്താബുര്‍ദ ചികിത്സയുടെ ഭാഗമായി രക്തം സ്വീകരിച്ച ഒന്‍പത് വയസുകാരിക്ക് എച്ച്‌ഐവി ബാധ

രക്താബുര്‍ദ ചികിത്സയുടെ ഭാഗമായി രക്തം സ്വീകരിച്ച ഒന്‍പത് വയസുകാരിക്ക് എച്ച്‌ഐവി ബാധ

തിരുവനന്തപുരം: ആര്‍സിസിയില്‍ രക്താര്‍ബുദ ചികില്‍സയുടെ ഭാഗമായി രക്തം സ്വീകരിച്ച ഒന്‍പത് വയസുകാരിക്ക് എച്ച്‌ഐവി ബാധ. ആലപ്പുഴ സ്വദേശിക്കാണ് എച്ച്‌ഐവി സ്ഥിരീകരിച്ചത്. സംഭവത്തില്‍ കുട്ടിയുടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി. മന്ത്രി കെ.കെ.ശൈലജയ്ക്കും പരാതി നല്‍കിയിട്ടുണ്ട്. മെഡിക്കല്‍ കോളെജ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

കഴിഞ്ഞ മാര്‍ച്ചിലാണ് കുട്ടിയെ കൊണ്ട് മാതാപിതാക്കള്‍ ആര്‍സിസിയില്‍ ചികില്‍സയ്‌ക്കെത്തിയത്. ചികില്‍സയുടെ മുന്നോടിയായി എച്ച്‌ഐവി ഉള്‍പ്പെടെയുള്ള പരിശോധന നടത്തിയിരുന്നു. ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം നാലുതവണ കീമോ തെറപ്പി നടത്തുകയും പലതവണ രക്തം സ്വീകരിക്കുകയും ചെയ്തു. അടുത്ത കീമോ തെറപ്പിക്കു മുന്നോടിയായി നടത്തിയ രക്തപരിശോധനയിലാണ് എച്ച്‌ഐവി കണ്ടെത്തിയത്. തുടര്‍ന്നു മുംബൈ ഉള്‍പ്പെടെയുള്ള ലാബുകളില്‍ വിദഗ്ധപരിശോധന നടത്തുകയും രോഗം സ്ഥിരീകരിക്കുകയായിരുന്നു. ആര്‍സിസിയിലെത്തിയ ശേഷം മറ്റെവിടെയും ചികില്‍സിച്ചിട്ടില്ലെന്നും രക്തം നല്‍കിയതിലെ പിഴവാണു രോഗത്തിനു കാരണമായതെന്നും മാതാപിതാക്കള്‍ പരാതിയില്‍ പറഞ്ഞു. മാതാപിതാക്കള്‍ക്ക് എച്ച്‌ഐവിയില്ലെന്ന് പരിശോധനയില്‍ വ്യക്തമായി.

Leave a Reply