Home » ന്യൂസ് & വ്യൂസ് » നാദിര്‍ഷയ്ക്ക് രക്ത സമ്മര്‍ദം കൂടി; ചോദ്യം ചെയ്യൽ അവസാനിപ്പിച്ചു

നാദിര്‍ഷയ്ക്ക് രക്ത സമ്മര്‍ദം കൂടി; ചോദ്യം ചെയ്യൽ അവസാനിപ്പിച്ചു

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ചോദ്യം ചെയ്യലിനായി ആലുവ പൊലീസ് ക്ലബില്‍ എത്തിയ നാദിര്‍ഷയ്ക്ക് രക്ത സമ്മര്‍ദം കൂടി. ഇതു മൂലം ചോദ്യം ചെയ്യല്‍ ഉപേക്ഷിച്ചു.ഡോക്ടര്‍മാരുടെ സംഘം ആലുവ പൊലീസ് ക്ലബിലെത്തി നാദിര്‍ഷയെ പരിശോധിച്ച ശേഷമാണു ഇന്ന് ചോദ്യം ചെയ്യുന്നില്ല എന്ന് പോലീസ് തീരുമാനിച്ചത്

നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ചപ്പോഴാണ് ഇന്ന് അന്വേഷണ സംഘത്തിന് മുന്‍പാകെ ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചത്. കേസില്‍ നാദിര്‍ഷയുടെ പങ്കിനെ സംബന്ധിച്ച് ചില കാര്യങ്ങളില്‍ വ്യക്തത വരുത്തണമെന്നും ഇതിനായി അദ്ദേഹത്തെ ചോദ്യം ചെയ്യണമെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ച കോടതി നാദിര്‍ഷയോട് അന്വഷണ സംഘത്തിന് മുമ്പാകെ ഹാജരാകാന്‍ ഉത്തരവിടുകയായിരുന്നു.

Leave a Reply