മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായി ശോഭാ സുരേന്ദ്രന് മത്സരിച്ചേക്കും. പ്രമുഖ നേതാവ് മത്സരിക്കണമെന്ന് ബിജെപി കോര്‍ കമ്മിറ്റിയുടെ തീരുമാനത്തെ തുടര്‍ന്നാണ് ശോഭാ സുരേന്ദ്രന് മത്സരിക്കുന്നതെന്നാണ് വിവരം. പ്രാദേശിക നേതാക്കള്‍ മത്സരിച്ചാല്‍ മതിയെന്ന നിര്‍ദേശം കോര്‍ കമ്മിറ്റി തള്ളുകയായിരുന്നു. ശോഭ സുരേന്ദ്രനൊപ്പം എ.എന്‍.രാധാകൃഷ്ണനെയും പ്രകാശ് ബാബുവിനെയും പരിഗണിക്കുന്നുണ്ട്.
അതേസമയം പി.പി ബഷീര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായേക്കുമെന്നാണ് സൂചന. സിപിഐഎം ജില്ലാ കമ്മിറ്റിയും മണ്ഡലം കമ്മിറ്റിയും ബഷീറിന്റെ പേര് നിർദേശിച്ചു. സിപിഐഎം സ്ഥാനാർഥിയെ നാളെ സംസ്ഥാന സെക്രട്ടേറിയറ്റിന് ശേഷം പ്രഖ്യാപിക്കുമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. മലപ്പുറത്തു ചേർന്ന ജില്ലാ കമ്മിറ്റി, സെക്രട്ടേറിയറ്റ്, മണ്ഡലം കമ്മിറ്റി യോഗങ്ങളിൽ അദ്ദേഹം പങ്കെടുത്തു. കഴിഞ്ഞ തവണ മത്സരിച്ച പി.പി.ബഷീറിനെ യോഗത്തിനിടെ ജില്ലാ കമ്മിറ്റി ഒാഫിസിലേക്ക് പെട്ടെന്നു വിളിച്ചുവരുത്തിയതാണ് അദ്ദേഹമായിരിക്കും സ്ഥാനാർഥിയെന്ന അഭ്യൂഹത്തിന് കാരണമായത്.