നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് ജാമ്യമില്ല.അങ്കമാലി മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. നാലാം തവണയാണ് ജാമ്യാപേക്ഷ തള്ളുന്നത്. നേരത്തെ ഹൈക്കോടതി രണ്ട് തവണ ജാമ്യം നിഷേധിച്ചിരുന്നു.
അതേസമയം നാദിര്‍ഷ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയുടെ വിധി പറയുന്നത് ഹൈക്കോടതി നാളത്തേക്ക് മാറ്റി. സാങ്കേതിക കാരണങ്ങളാലാണ് വിധി പറയുന്നത് മാറ്റിയത്. ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവന് ഇതേ കേസില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി വിധി ഇന്നുണ്ടാകും.
കേസില്‍ കാവ്യയെ പ്രതി ചേര്‍ക്കേണ്ട സാഹചര്യം നിലവിലില്ലെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. പക്ഷേ കേസില്‍ നാദിര്‍ഷയ്ക്കും കാവ്യയ്ക്കുെമതിരായ അന്വേഷണം പൊലീസ് തുടരും. ഇരുവരെയും പൊലീസ് ചോദ്യം ചെയ്തിരുന്നു. നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെ അറിയില്ലെന്ന നിലപാടിലാണ് ഇരുവരും.
ദിലീപ് നാലാം തവണയാണ് ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചത്. കേസിലെ വാദം നേരത്തെ പൂര്‍ത്തിയായിരുന്നു.ശനിയാഴ്ചയാണ് ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായത്. നടിയെ ആക്രമിക്കാന്‍ മുഖ്യപ്രതി പള്‍സര്‍ സുനിയുമായി ദിലീപ് ഗൂഢാലോചന നടത്തിയതിന് വ്യക്തമായ തെളിവുകളുണ്ടെന്നാണ് പ്രോസിക്യൂഷന് കോടതിയില്‍ ബോധിപ്പിച്ചത്. ജാമ്യം ലഭിച്ചാല്‍ പല പ്രധാന തെളിവുകളും നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടിയിരുന്നു.