കോഴിക്കോട് : വെള്ളിയൂരിലെ പുതിയോട്ടും കണ്ടി ബാലകൃഷ്ണന്റെ മകളും പാരലല്‍ കോളജ് അദ്ധ്യാപികയുമായ ജിന്‍സി (26) യുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പ്രതിശ്രുത വരന് വേളം പെരുവയല്‍ സ്വദേശി തട്ടാന്റെ മീത്തല്‍ സന്ദീപിനെ (30) പൊലീസ് അറസ്റ്റ് ചെയ്തു .ഇയാളെ പൊലീസ് പേരാമ്പ്ര കോടതിയില്‍ ഹാജരാക്കി. കോടതി പതിനാലു ദിവസത്തേക്കുറിമാന്റു ചെയ്തു.ആത്മഹത്യാ പ്രേരണ കൂടാതെ ലൈംഗിക പീഡനത്തിനും കേസെടുത്തിട്ടുണ്ട് .യുവാവ് പല സ്ഥലങ്ങളിലും കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചതായും പറയുന്നു. പല കാര്യങ്ങള്‍ പറഞ്ഞ് സന്ദിപ് ജിന്‍സിയെ നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നുവെവെന്നും പിന്നീട് വിവാഹത്തില്‍ നിന്ന് പിന്മാറുകയായിരുന്നുവെന്നും പരാതി ഉയര്‍ന്നു. അടുത്ത മാസം നടക്കേണ്ട കല്യാണത്തിന്റെ ക്ഷണം വിട്ടുകാര് തുടങ്ങിയിരുന്നു. പേരാമ്പ്ര സി ഐ സുനില്‍ കുമാറാണ് പ്രതിയെ ശനിയാഴ്ച അറസ്റ്റ് ചെയ്തത്.ഇന്നലെ നാലു മണിയോടെയാണ് ഇയാളെ കോടതിയില്‍ ഹാജരാക്കി. പിന്നീട് പ്രതിയെ കൊയിലാണ്ടി സബ് ജയിലിലേക്ക് മാറ്റി .യുവതിയുടെ ബന്ധുക്കള്‍, വിവിധ സംഘടനകള്‍ യുവാവിനെതിരെ പേരാമ്പ്ര പൊലീസില്‍ പരാതി നല്‍കിയിരുന്നു. നിശ്ചയിച്ചുറപ്പിച്ച വിവാഹം മുടങ്ങിയ ശേഷംജിന്സി (24) വ്യാഴാഴ്ച വൈകീട്ട് സ്വന്തം വീട്ടില്‍ തീ കൊളുത്തി മരിച്ചിരുന്നു .യുവതിയുടെ ആത്മഹത്യാ കുറിപ്പ് പരിശോധിച്ച എസ്ഐ വി സിജിത്ത് വേളം പെരുവയല്‍ സ്വദേശി സന്ദീപിനെതിരെ കേസെടുത്തു. കോളജ് അധ്യാപികയായ ജിന്‍സിയും തോടണ്ണൂര്‍ ബി ആര് സി യില്‍ കമ്പ്യൂട്ടര്‍ ഓപ്പറേറ്ററായ സന്ദീ പും തമ്മിലുള്ള വിവാഹം നവംബര്‍ 12ന് നിശ്ചയിച്ചിരുന്നു. ഇതിനിടയില്‍ വിവാഹത്തില്‍ നിന്ന് പിന്മാറിയസന്ദീപ് യുവതിക്ക് മാനഹാനി ഉണ്ടാക്കും വിധം കുറ്റാരോപണം നടത്തിയതാണ് ആത്മഹത്യക്ക് കാരണമെന്നാണ് പരാതി.സന്ദീപിനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം, മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.
